ADVERTISEMENT

പാലാ ∙ വികസന പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തെ അവഗണിക്കുന്ന നഗരസഭാ ഭരണ സമിതിയുടെ നടപടികൾ ജനാധിപത്യ സംവിധാനത്തോടുള്ള അവഗണനയും വെല്ലുവിളിയുമാണെന്ന് മാണി സി.കാപ്പൻ എംഎൽഎ. നഗരസഭയിലെ വാർഡ് വിഹിത വിഭജനത്തിൽ യുഡിഎഫ് കൗൺസിലർമാരോട് കാണിച്ച വിവേചനത്തിനും നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കുമെതിരെ യുഡിഎഫ് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ‍ നഗരസഭ ഓഫിസ് കവാടത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ‍. ഇത്തരം ജനാധിപത്യ വിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ ബഹുജന സമര പരിപാടികൾ ആവിഷ്‌കരിക്കുമെന്നും  എംഎൽഎ പറഞ്ഞു. പ്രതിപക്ഷ നേതാവ് പ്രഫ.സതീശ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. 

ജോർജ് പുളിങ്കാട്, ഷോജി ഗോപി, എം.പി കൃഷ്ണൻ നായർ, ജോഷി വട്ടക്കുന്നേൽ, സന്തോഷ് മണർകാട്ട്, വി.സി.പ്രിൻസ്, ജിമ്മി ജോസഫ്, ജോസ് എടേട്ട്, മായ രാഹുൽ, സിജി ടോണി തോട്ടത്തിൽ, ലിജി ബിജു, ലിസിക്കുട്ടി മാത്യു, ജ്യോതിലക്ഷ്മി, ബിബിൻരാജ്, പി.എൻ.ആർ.രാഹുൽ ‍, കിരൺ അരീക്കൽ, ജോസ് വേരനാനി, വക്കച്ചൻ മേനാംപറമ്പിൽ, മാത്യു അരീക്കൽ, മനോജ് വള്ളിച്ചിറ, ടോണി ചക്കാല, ബീന രാധാകൃഷ്ണൻ, സജി ഓലിക്കര, അർജുൻ സാബു, ഷൈല ബാലു, അപ്പച്ചൻ ചെമ്പൻകുളം, ജോയി മഠം, ബാബു കുഴിവേലി, സത്യനേശൻ, പ്രശാന്ത്, റോയി എന്നിവർ പ്രസംഗിച്ചു. 

ആരോപണം അടിസ്ഥാന രഹിതം: നഗരസഭാ ചെയർമാൻ

പാലാ ∙ നഗരസഭ വാർഷിക പദ്ധതി രൂപീകരണത്തിൽ പ്രതിപക്ഷത്തോട് വിവേചനം കാണിച്ചെന്ന ആരോപണം അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് നഗരസഭാധ്യക്ഷൻ ആന്റോ പടിഞ്ഞാറേക്കര. നഗരസഭയിലെ 26 വാർഡുകളിലെയും റോഡുകൾ ലഭ്യമായ തുക അനുസരിച്ച് അറ്റകുറ്റപ്പണി ചെയ്യാനുള്ള നടപടികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. അത് തുല്യമായി വീതിക്കണമെന്ന വാദം നഗരസഭ ആക്ടിന് എതിരാണ്. വിവിധ വാർഡുകളിലെ റോഡുകളുടെ ദൈർഘ്യം വ്യത്യസ്തമാണ്.

ചില വാർഡുകളിൽ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിച്ച റോഡുകളുണ്ട്. ചില വാർഡുകളിൽ ബിഎം ആൻഡ് ബിസി റോഡുകളുമുണ്ട്. ചില വാർഡുകളിൽ 2 കിലോമീറ്റർ താഴെ റോഡുകളും ചില വാർഡുകളിൽ 8 കിലോമീറ്റർ വരെയുള്ള റോഡുകളുമുണ്ട്.ഇതിനാൽ തുല്യമായി തുക വീതിക്കണമെന്ന് പറയുന്നതിൽ യുക്തി ഇല്ലെന്നും നഗരസഭാധ്യക്ഷൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com