ADVERTISEMENT
പാലാ ∙ ജില്ല പഞ്ചായത്ത് മെംബർ ജോസ്‌മോൻ മുണ്ടയ്ക്കൽ നേതൃത്വം നൽകുന്ന സ്‌നേഹ ദീപം പദ്ധതി മാതൃകാ ഭവന പദ്ധതിയാണെന്ന് കലക്ടർ പി.കെ.ജയശ്രീ. സ്‌നേഹ ദീപം ഭവന പദ്ധതി പ്രകാരമുള്ള 5-ാം സ്‌നേഹ വീടിന്റെ താക്കോൽകൈമാറ്റം നിർവഹിക്കുകയായിരുന്നു കലക്ടർ. അരുണാപുരം ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി സ്വാമി വീതസംഗാനന്ദ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ ജോസ്‌ മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർ‍ ജോസി പൊയ്കയിൽ, പഞ്ചായത്ത് മെംബർമാരായ ആലീസ് മറ്റത്തിൽ, ആനീസ് കുര്യൻ, മെർലിൻ ജയിംസ്, മാത്തുക്കുട്ടി കൈമരപ്ലാക്കൽ, സൊസൈറ്റി ഭാരവാഹികളായ ജഗന്നിവാസ് പിടിയ്ക്കാപ്പറമ്പിൽ, ജോസ് തോണക്കരപ്പാറയിൽ, ജയിംസ് കോയിപ്ര, സജി തകിടിപ്പുറം, ഷാജി ഗണപതിപ്ലാക്കൽ, സിബി പുറ്റനാനിയ്ക്കൽ, സജി വെള്ളാപ്പള്ളിൽ, സുനിൽ മറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com