കോട്ടയം ജില്ലയിൽ ഇന്ന് (5-7-2022); അറിയാൻ, ഓർക്കാൻ...

kottayam-ariyan-map
SHARE

ചെറുതേനീച്ച വളർത്തൽ പരിശീലനം 

മണർകാട് ∙ പരിമിതമായ സൗകര്യമുള്ള വീടുകളിലും ചെറുതേനീച്ച വളർത്തി വരുമാനം ഉണ്ടാക്കുന്ന രീതികൾ പഠിപ്പിക്കുന്ന പരിശീലനം ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസിൽ നടത്തും. 9 ന് രാവിലെ 10 മുതലാണ് ക്ലാസ്. തത്സമയ പ്രായോഗിക പരിശീലനം നൽകും. ഫോൺ – 9633723305.

ലൈഫ് കരട് പട്ടിക 

കോട്ടയം∙ ലൈഫ് 2020 പോർട്ടലിൽ ലഭിച്ച അപേക്ഷകളുടെ ഒന്നാംഘട്ട അപ്പീൽ പൂർത്തിയാക്കി കരട് പട്ടിക എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ചു. ഒന്നാംഘട്ട അപ്പീൽ നൽകിയിട്ടും  പട്ടികയിൽ ഇടം നേടാത്ത അർഹരായ അപേക്ഷകർക്ക് 8 വരെ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ അപേക്ഷ സമർപ്പിച്ച മൊബൈൽ നമ്പർ ഉപയോഗിച്ചോ ബന്ധപ്പെട്ട രേഖകൾ സഹിതം ഓൺലൈനായി അപ്പീൽ നൽകാം. ബ്ലോക്ക് പഞ്ചായത്തുകളിൽ രൂപീകരിച്ചിട്ടുള്ള ഹെൽപ് ഡെസ്ക് മുഖേനയും ലൈഫ് മിഷൻ ജില്ലാ ഓഫിസിലും അപേക്ഷ നൽകാം. പട്ടിക തദ്ദേശ  സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷാ തീയതി നീട്ടി

കോട്ടയം∙ അദർ എലിജിബിൾ കമ്യൂണിറ്റീസ്(ഒഇസി) വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹരായ വിദ്യാർഥികൾക്ക് www.egrantz.kerala.gov.in എന്ന പോർട്ടലിലൂടെ അപേക്ഷിക്കാനുള്ള തീയതി 15 വരെ നീട്ടി. വിദ്യാർഥികളുടെ വിവരങ്ങൾ സ്കൂൾ അധികൃതരാണ് ഓൺലൈനായി നൽകേണ്ടത്. വിശദവിവരത്തിന് ഫോൺ: 0484 2429130.

ഗതാഗത നിയന്ത്രണം

കോട്ടയം∙ ഇന്നു മുതൽ 13 വരെയും 19 മുതൽ 23 വരെയും രാവിലെ 6 മുതൽ രാവിലെ 10 വരെ ഏറ്റുമാനൂർ – മണർകാട് ബൈപാസ് റോഡിൽ ഗതാഗത നിയന്ത്രണം. 

ഇവിടെ ഒറ്റവരി ഗതാഗതമാണ് അനുവദിച്ചിട്ടുള്ളത്. ഇതുവഴി പെരുമാനൂർകുളം ജംക്‌ഷനിൽ നിന്ന് ഏറ്റുമാനൂരിലേക്കു പോകേണ്ട വാഹനങ്ങൾ അയർക്കുന്നം ജംക്‌ഷനിൽ നിന്ന് തിരുവഞ്ചൂർ റൂട്ടിലൂടെ ആറുമാനൂർ വഴി ഏറ്റുമാനൂരിലേക്കു പോകണം. ബൈപാസ് റോഡിൽ ഇന്ത്യൻ റിസർവ്‌ ബറ്റാലിയനിലേക്ക് പൊലീസ് കോൺസ്റ്റബിൾമാരെ തിരഞ്ഞെടുക്കുന്നതിനായി ടെസ്റ്റ് നടത്തുന്നതിനാലാണ് നിയന്ത്രണം.

ഐഎച്ച്ആർഡി: അപേക്ഷ ക്ഷണിച്ചു

മറ്റക്കര ∙ ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക് കോളജിൽ പിജിഡിസിഎ (ഒരു വർഷം),ഡിസിഎ (ആറു മാസം), ഡിഡിടിഒഎ (ഒരു വർഷം)  എന്നീ കോഴ്സുകൾക്കു അപേക്ഷകൾ ക്ഷണിച്ചു. പിഎസ്‌സി അംഗീകൃത കോഴ്സുകളാണ്. അപേക്ഷാ ഫോം 15 വരെ കോളജ് ഓഫിസിൽ നിന്നു നേരിട്ടു വാങ്ങി പൂരിപ്പിച്ചു നൽകാം. എസ്‌ സി/എസ് ടി വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷ ഫോം വെബ്‌ സെറ്റിൽ ലഭിക്കും. www.ihrd.ac.in. ഫോൺ നമ്പർ: 9947130573.

അഭിമുഖം ഇന്ന്

പാമ്പാടി ∙ വെള്ളൂർ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷനൽ ടീച്ചർ–റബർ ടെക്നോളജി, ഇഡി ടീച്ചർ എന്നീ തസ്തികകളിൽ ഇന്ന് 10ന് അഭിമുഖം നടത്തും.ഫോൺ: 9447760303.

അധ്യാപക ഒഴിവ്

കോട്ടയം ∙ മുട്ടമ്പലം ഗവ. യുപി സ്കൂളിൽ എൽപിഎസ്എ താൽക്കാലിക അധ്യാപക ഒഴിവ്. യോഗ്യത: ടിടിസി, കെടെറ്റ്. നാളെ 10ന് സ്കൂളിൽ കൂടിക്കാഴ്ച.

ഓഫിസ് അറ്റൻഡന്റ്

ചേനപ്പാടി ∙ ആർവി ഗവ.വിഎച്ച്എസ്എസിൽ ഓഫിസ് അറ്റൻഡന്റിന്റെ താൽക്കാലിക ഒഴിവ്. 8ന് 11ന് സ്കൂൾ ഓഫിസിലാണ് അഭിമുഖം. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ബിരുദക്കാർ അപേക്ഷിക്കേണ്ടതില്ല.

അപേക്ഷാ തീയതി നീട്ടി

കോട്ടയം∙ അദർ എലിജിബിൾ കമ്യൂണിറ്റീസ്(ഒഇസി) വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹരായ വിദ്യാർഥികൾക്ക് www.egrantz.kerala.gov.in എന്ന പോർട്ടലിലൂടെ അപേക്ഷിക്കാനുള്ള തീയതി 15 വരെ നീട്ടി. വിദ്യാർഥികളുടെ വിവരങ്ങൾ സ്കൂൾ അധികൃതരാണ് ഓൺലൈനായി നൽകേണ്ടത്. വിശദവിവരത്തിന് ഫോൺ: 0484 2429130.

കോഴ്സ് അപേക്ഷ

കാഞ്ഞിരപ്പള്ളി∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ്‌ സയൻസിൽ ഈ മാസം ആരംഭിക്കുന്ന പിജിഡിസിഎ, ഡിസിഎ, ഡേറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടമേഷൻ, ‍ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് കോഴ്സുകളിലേക്കു അപേക്ഷ ക്ഷണിച്ചു.എസ്‌സി, എസ്ടി, ഒഇസി വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം. അവസാന തീയതി 15.ഫോൺ. 04828206480, 8547005075.

വൈദ്യുതി മുടക്കം

പൊൻകുന്നം ∙ തോണിപ്പാറ, ആഴാന്തക്കുഴി പ്രദേശങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ഇന്നത്തെ പരിപാടി

ചിറക്കടവ് എസ്ആർവി എൻഎസ്എസ് ഹൈസ്കൂൾ:  1973-74 എസ്എസ്എൽസി ബാച്ചിന്റെ കൂടിച്ചേരൽ- 10.00

ഒന്നാംഘട്ട അപ്പീലിന് ശേഷമുള്ള ലൈഫ് കരട് പട്ടിക പ്രസിദ്ധീകരിച്ചു

ലൈഫ് 2020 പോർട്ടലിൽ ലഭിച്ച അപേക്ഷകളുടെ ഒന്നാംഘട്ട അപ്പീൽ പൂർത്തിയാക്കി കരട് പട്ടിക എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ചു. ഒന്നാംഘട്ട അപ്പീൽ നൽകിയിട്ടും കരട് പട്ടികയിൽ ഇടം നേടാത്ത അർഹരായ അപേക്ഷകർക്ക് 8 വരെ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ അപേക്ഷ സമർപ്പിച്ച മൊബൈൽ നമ്പർ ഉപയോഗിച്ചോ ബന്ധപ്പെട്ട രേഖകൾ സഹിതം ഓൺലൈനായി അപ്പീൽ നൽകാം. ബ്ലോക്ക് പഞ്ചായത്തുകളിൽ രൂപീകരിച്ചിട്ടുള്ള ഹെൽപ് ഡെസ്ക് മുഖേനയും ലൈഫ് മിഷൻ ജില്ലാ ഓഫിസിലും അപേക്ഷ നൽകാം. പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ ലഭിക്കും.

അപകടകരമായ മരങ്ങൾ വെട്ടിമാറ്റണം

വെളിയന്നൂർ ∙ പഞ്ചായത്ത് പരിധിയിൽ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ അപകടകരമായ അവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, ശിഖരങ്ങൾ എന്നിവ വെട്ടിമാറ്റണമെന്നു സെക്രട്ടറി അറിയിച്ചു.

ഗതാഗത നിയന്ത്രണം

കുറവിലങ്ങാട് ∙ നാലമ്പല ദർശനം ആരംഭിക്കുന്നതിനു മുന്നോടിയായി അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ കൂത്താട്ടുകുളം–രാമപുരം റോഡിൽ ജില്ലാ  അതിർത്തിയായ പെരുങ്കുറ്റി മുതൽ രാമപുരം വരെ ഇന്നു മുതൽ 15 വരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

അപേക്ഷാ തീയതി നീട്ടി

കോട്ടയം∙ അദർ എലിജിബിൾ കമ്യൂണിറ്റീസ്(ഒഇസി) വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹരായ വിദ്യാർഥികൾക്ക് www.egrantz.kerala.gov.in എന്ന പോർട്ടലിലൂടെ അപേക്ഷിക്കാനുള്ള തീയതി 15 വരെ നീട്ടി. വിദ്യാർഥികളുടെ വിവരങ്ങൾ സ്കൂൾ അധികൃതരാണ് ഓൺലൈനായി നൽകേണ്ടത്. വിശദവിവരത്തിന് ഫോൺ: 0484 2429130.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS