തുരുമ്പിച്ച് നശിക്കുന്നു, ഈ വാഹനങ്ങൾ

  കടുത്തുരുത്തിയിലെ പഴയ സിഐ ഓഫിസ് പരിസരത്തു മഴയും വെയിലുമേറ്റു നശിക്കുന്ന വാഹനങ്ങൾ.
കടുത്തുരുത്തിയിലെ പഴയ സിഐ ഓഫിസ് പരിസരത്തു മഴയും വെയിലുമേറ്റു നശിക്കുന്ന വാഹനങ്ങൾ.
SHARE

കടുത്തുരുത്തി ∙ പൊലീസ് സ്റ്റേഷൻ പരിസരത്തും പൊലീസ് ക്വാർട്ടേഴ്സ് പരിസരങ്ങളിലും വെയിലും മഴയുമേറ്റു നശിക്കുന്നതു നൂറുകണക്കിനു വാഹനങ്ങൾ. വിവിധ കേസുകളിൽ പെട്ട് പൊലീസ് പിടിച്ചെടുത്തതും റവന്യു– കൃഷി വകുപ്പുകൾ പിടികൂടി പൊലീസിനു കൈമാറിയതുമായ വാഹനങ്ങളാണു വർഷങ്ങളായി സ്റ്റേഷൻ പരിസരങ്ങളിൽ തുരുമ്പെടുത്തു നശിക്കുന്നത്. 

ലോറി, ജീപ്പ്, കാർ, ഓട്ടോറിക്ഷ, ബൈക്കുകൾ തുടങ്ങിയവയാണു കൂടുതലും. പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ കേസിന്റെ നൂലാമാലകളും കോടതി വിധികളും കഴിയുമ്പോൾ സ്റ്റേഷൻ പരിസരത്തു തന്നെ തുരുമ്പായി നശിക്കുകയാണു പതിവ്. കേസുകളിൽ പെട്ട് പിടികൂടുന്ന ബൈക്കുകൾ പലരും ഉപേക്ഷിക്കുകയാണെന്നാണു പൊലീസ് പറയുന്നത്. 

റോഡരികുകളിൽ പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനുകളിൽ പൊലീസുകാരുടെ വാഹനങ്ങൾ തന്നെ സൂക്ഷിക്കാൻ സ്ഥലമില്ലാത്ത സ്ഥിതിയാണ്. ഇതിനാൽ പിടികൂടുന്ന വാഹനങ്ങൾ സ്റ്റേഷൻ പരിസരത്തു റോഡരികിൽ തന്നെ സൂക്ഷിക്കുകയാണു പതിവ്. ഇവ വെയിലും മഴയുമേറ്റ് തുരുമ്പിച്ചു നശിക്കുകയാണ്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നൂറുകണക്കിനു വാഹനങ്ങളാണു വെയിലും മഴയുമേറ്റ് തുരുമ്പിച്ചു നശിക്കുന്നത്.

കേസിന്റെ നൂലാമാലകൾ തീർത്ത് സ്റ്റേഷൻ പരിസരത്തു കിടക്കുന്ന വാഹനങ്ങൾ ആക്രിവിലയ്ക്കു വിൽക്കുകയാണു പതിവ്. എന്നാൽ ഏറെ മാസങ്ങളായി ഇത്തരം വാഹനങ്ങളുടെ ലേലം നടക്കാത്തതാണു വാഹനങ്ങൾ സ്റ്റേഷൻ പരിസരങ്ങളിൽ തന്നെ തുരുമ്പിച്ചു നശിക്കാൻ കാരണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS