ലോറിയിൽ നിന്ന് പാറപ്പൊടി റോഡിലേക്ക്; ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെട്ടു

  കുമരകം റോഡിൽ അയ്യമാത്ര പാലത്തിനു കിഴക്കേ കരയിൽ ടിപ്പർ ലോറിയിൽ നിന്നു വീണ പാറപ്പൊടിയിൽ കയറി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെട്ടതിനെത്തുടർന്ന് അഗ്നിരക്ഷാ സേന എത്തി ഇവിടം കഴുകുന്നു.
കുമരകം റോഡിൽ അയ്യമാത്ര പാലത്തിനു കിഴക്കേ കരയിൽ ടിപ്പർ ലോറിയിൽ നിന്നു വീണ പാറപ്പൊടിയിൽ കയറി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെട്ടതിനെത്തുടർന്ന് അഗ്നിരക്ഷാ സേന എത്തി ഇവിടം കഴുകുന്നു.
SHARE

കുമരകം ∙ ടിപ്പർ ലോറിയിൽ നിന്ന് വീണ പാറപ്പൊടിയിൽ തെന്നി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെട്ടു. കോട്ടയം – കുമരകം റോഡിൽ അയ്യമാത്ര പാലത്തിനു കിഴക്കേ കരയിലാണു പാറപ്പൊടി വീണത്. ഇന്നലെ ഉച്ചയോടെയാണു സംഭവം. പാറപ്പൊടിയിൽ കയറി 2 ഇരുചക്രവാഹനം മറിഞ്ഞു വീണ് ഇതിലെ യാത്രക്കാർക്ക് പരുക്കേറ്റു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തടർന്ന് അഗ്നിശമന സേന എത്തി റോഡ് കഴുകി പാറപ്പൊടി നീക്കി. 

ഇതെത്തുടർന്നു അരമണിക്കൂറിലേറെ ഗതാഗത തടസ്സപ്പെട്ടു. കുമരകം റോഡ് വശത്ത് പൂഴി മണ്ണ്, പാറപ്പൊടി, കരിങ്കല്ല് തുടങ്ങിയ കെട്ടിട നിർമാണ സാമഗ്രികൾ വിൽക്കുന്ന സ്ഥലങ്ങളുണ്ട്. ഇവിടെ നിന്ന് ലോഡുമായി ഇറങ്ങുന്ന ലോറികളുടെ ടയറിൽ പൂഴി മണ്ണും പാറപ്പൊടിയും പറ്റി റോഡിൽ എത്തുന്നതും ഇരുചക്രവാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നതായി പരാതിയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS