ഭക്ഷണശാലകൾക്ക് റേറ്റിങ്: പട്ടികയിൽ 45 സ്ഥാപനങ്ങൾ

SHARE

കോട്ടയം∙ ജില്ലയിലെ ഭക്ഷണശാലകൾക്കു വൃത്തിയുടെയും ഗുണനിലവാരത്തിന്റെയും അടിസ്ഥാനത്തിൽ നൽകുന്ന സ്റ്റാർ റേറ്റിങ് 4 ദിവസത്തിനകം ഭക്ഷ്യസുരക്ഷാ വിഭാഗം പ്രസിദ്ധീകരിക്കും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) രാജ്യവ്യാപകമായി നടപ്പാക്കുന്ന ഈറ്റ് റൈറ്റ് പദ്ധതിയുടെ ഭാഗമായാണിത്. ജില്ലയിലെ 45 റസ്റ്ററന്റുകളാണു പട്ടികയിലുള്ളത്. ഫൈവ് സ്റ്റാർ, ഫോർ സ്റ്റാർ, ത്രീ സ്റ്റാർ എന്നിങ്ങനെ റേറ്റിങ് നൽകുന്നതോടെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉയരുമെന്നാണു വിലയിരുത്തൽ.

ഭക്ഷ്യസുരക്ഷാ വകുപ്പ് പുറത്തു നിന്നുള്ള ഏജൻസി വഴിയാണ് ഓഡിറ്റിങ് നടത്തിയത്. ഫെബ്രുവരി മുതലാണ് നടപടിക്രമങ്ങൾ ആരംഭിച്ചത്. 45 ഭക്ഷണശാലകളും ഏജൻസിയിലെ ഉദ്യോഗസ്ഥർ നേരിട്ടു പരിശോധിച്ചു വിലയിരുത്തി. പാചകരീതി, സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്ന സാഹചര്യങ്ങൾ, വെള്ളത്തിന്റെ വൃത്തി, അടുക്കളയുടെയും പാത്രങ്ങളുടെയും ജീവനക്കാരുടെയും വൃത്തി, മാലിന്യസംസ്കരണ സൗകര്യം, എണ്ണയുടെ ഗുണനിലവാരം, പാകം ചെയ്ത ഭക്ഷണം തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ പരിഗണിച്ചാണു റേറ്റിങ്.രണ്ടു വർഷം അല്ലെങ്കിൽ സ്ഥാപനത്തിന്റെ ലൈസൻസ് കാലാവധി തീരുന്നതു വരെയാണ് റേറ്റിങ് കാലാവധി. തുടർന്നു വീണ്ടും ഓഡിറ്റിങ് നടത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
FROM ONMANORAMA