യുഡിഎഫിൽനിന്ന് എൽഡിഎഫിലെത്തി പഞ്ചായത്ത് പ്രസിഡന്റായ ഷൈനി സന്തോഷിന്റെ വീടിനുനേരെ കല്ലേറ്

രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ വീടിന്റെ ജനൽച്ചില്ലുകൾ കല്ലേറിൽ തകർന്നപ്പോൾ.
SHARE

രാമപുരം ∙ യുഡിഎഫിൽ നിന്ന് എൽഡിഎഫിലെത്തി പഞ്ചായത്ത് പ്രസിഡന്റായ ഷൈനി സന്തോഷിന്റെ വീടിനു നേരെ കല്ലേറ്. കഴിഞ്ഞ ദിവസം രാത്രി 12 നു ഷൈനി സന്തോഷിന്റെ വെള്ളിലാപ്പിള്ളിയിലുള്ള വീടിന് നേരെ യാണ് അക്രമണം. ജനൽച്ചില്ലുകൾ തകർന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടപ്പോൾ അക്രമികൾ കടന്നു. പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് കൂറുമാറി എൽഡിഎഫ് സ്ഥാനാർഥിയായി ഷൈനി ജയിച്ചതിന്റെ പിറ്റേ ദിവസമാണ്  ആക്രമണം. പൊലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}