ADVERTISEMENT

മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (2022 ഓഗസ്റ്റ് 1) അവധി.

കോട്ടയം: കനത്ത മഴയെത്തുടർന്ന് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  ഇന്ന് (2022 ഓഗസ്റ്റ് 1) അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി. സർവകലാശാലയടക്കം നടത്തുന്ന പരീക്ഷകൾക്ക് അവധി ബാധകമല്ല

വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു

കോ‌‌ട്ടയം ജില്ലയിലെ മലയോര മേഖലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് അടച്ചതായി അധികൃതര്‍.

യൂത്ത് ക്ലബ് അഫിലിയേഷൻ ക്യാംപെയ്ൻ

കോട്ടയം∙ ജില്ലാ നെഹ്‌റു യുവകേന്ദ്ര യൂത്ത് ക്ലബ് അഫിലിയേഷൻ ക്യാംപെയ്ൻ സംഘടിപ്പിക്കുന്നു. നെഹ്‌റു യുവകേന്ദ്രയിൽ മുൻപ് അഫിലിയേറ്റ് ചെയ്തിട്ടുള്ളതും വിവിധ കാരണങ്ങളാൽ പുതുക്കാത്തതുമായ യൂത്ത് ക്ലബ്, മഹിളാ സമാജങ്ങൾ എന്നിവയ്ക്ക് പുതുക്കാൻ അവസരം. റജിസ്ട്രേഷൻ ഇല്ലാത്ത സംഘടനകൾക്ക് നിബന്ധനകൾക്ക് വിധേയമായി അഫിലിയേഷൻ നൽകും. ഫുട്ബോൾ, ക്രിക്കറ്റ്, മറ്റു സ്പോർട്സ് ഇനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ക്ലബ്ബുകൾക്കും ലൈബ്രറികൾക്കും അഫിലിയേഷൻ നൽകും. 8156965819, 04812565335.

തെങ്ങിൻ തൈ വിതരണം

പള്ളിക്കത്തോട്‌  ∙ കൃഷി വകുപ്പിന്റെ നാളികേര വികസന കൗൺസിൽ പദ്ധതി പ്രകാരം 60 എണ്ണം ടി x ഡി ഇനം തെങ്ങിൻ തൈകൾ  ഒന്നിന്‌ 125 രൂപ നിരക്കിൽ വിതരണത്തിന് എത്തി. ഒരാൾക്ക്‌ പരമാവധി 2 തെങ്ങിൻ തൈകൾ എന്ന രീതിയിൽ വിതരണം പരിമിതപ്പെടുത്തി. താൽപര്യമുള്ള കർഷകർ തന്നാണ്ട് കരം അടച്ച രസീതിന്റെ കോപ്പിയുമായി കൃഷിഭവനിൽ എത്തണമെന്ന് കൃഷി ഓഫിസർ പ്രവീൺ ജോൺ അറിയിച്ചു.

ഉപന്യാസ മത്സരം

കോട്ടയം∙ ഭാരതീയ വിചാരകേന്ദ്രം ജില്ലാ സമിതി ‘ഭാരത സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ’ എന്ന വിഷയത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. 15നും 25നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഓഗസ്റ്റ് 5നകം ഉപന്യാസം അയയ്ക്കണം. ഇ മെയിൽ: amritmaholsav@gmail.com. 9995659165 (വാട്സാപ്).

ക്വിസ് മത്സരം 10ന് 

പള്ളിക്കത്തോട് ∙ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി അരവിന്ദ വിദ്യാമന്ദിരം സീനിയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം 10ന് നടത്തും. ഒരു സ്കൂളിൽ നിന്നു 2 അംഗ ടീമിനു പങ്കെടുക്കാം. 6നകം ബന്ധപ്പെടണം. വിജയികൾക്കു 10,000, 5,000, 2,000 ക്രമത്തിൽ സമ്മാനം നൽകും. ഫോൺ: 8891042309

അപേക്ഷ ക്ഷണിച്ചു

കോട്ടയം∙ ശാരീരിക വൈകല്യമുള്ളവരുടെ ദേശീയ ഫുട്ബോൾ അസോസിയേഷൻ സംഘടനകൾ, സ്കൂൾ, കോളജ്, ക്ലബ്ബുകൾ, അക്കാദമികൾ എന്നിവയിൽനിന്ന് അഫിലിയേഷനുള്ള അപേക്ഷ ക്ഷണിച്ചു. ഇന്നു സമർപ്പിക്കാം. അഫിലിയേഷൻ സൗജന്യമാണ്. അപേക്ഷിക്കുന്ന സ്ഥാപനങ്ങൾ ഫുട്ബോൾ രംഗത്ത് കുറഞ്ഞത് ഒരു വർഷമായി പ്രവർത്തിക്കുന്നവരും അസോസിയേഷനുമായി സഹകരിച്ച് പരിശീലന ക്യാംപുകളും മത്സരങ്ങളും നടത്തുവാൻ താൽപര്യമുള്ളവരുമായിരിക്കണം. 9809921065.

കോഴ്സ്

കാഞ്ഞിരപ്പള്ളി∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ എ‌‌സ്‌സി, എസ്ടി വിഭാഗക്കാർക്കായി സൗജന്യ തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സ് ഡേറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടോമേഷൻ ആരംഭിക്കും. പ്ലസ്ടു അല്ലെങ്കിൽ ഐടിഐ വിജയിച്ചവർക്ക് അപേക്ഷിക്കാം. അവസാന തീയതി -ഓഗസ്റ്റ് 16. മറ്റു വിഭാഗത്തിൽപ്പെട്ടവർക്കു ഫീസടച്ചും ചേരാം. 04828 206480, 7510789142.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com