ADVERTISEMENT

കൂട്ടിക്കൽ ∙ ആളുകൾ നോക്കി നിൽക്കെ പെരുവെള്ളത്തിൽ ഒഴുകിപ്പോകുന്ന യുവാവ്. ഒരു കിലോമീറ്റർ നാട്ടുകാർ പിന്നാലെ ഓടിയിട്ടും രക്ഷിക്കാനായില്ല. കുന്നുംപുറത്ത് റിയാസാണ് (45) ഇന്നലെ വൈകിട്ട് മൂന്നരയോടെ ടൗണിനു സമീപം പുല്ലകയാറിൽ ഒഴുക്കിൽപെട്ടത്. നാട്ടുകാർ റോഡിലൂടെ പിന്നാലെ ഓടി. കര കവിഞ്ഞൊഴുകുന്ന ആറ്റിൽ പലയിടങ്ങളിലും റിയാസ് പൊങ്ങിത്താഴുന്നതു കണ്ടു. ഒടുവിൽ ചപ്പാത്ത് പാലത്തിനു താഴെ റോഡിൽ നിന്ന് അഞ്ചടി അകലെ മാത്രമായി റിയാസ് പൊങ്ങിവരുന്നതു കണ്ടെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

ആ സമയത്തും ജീവനുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. തുടർന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് പുല്ലകയാറ്റിലും മണിമലയാറിന്റെ വിവിധ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കൂട്ടിക്കൽ ടൗണിലെ ചുമട്ടുതൊഴിലാളിയാണ് റിയാസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com