ADVERTISEMENT

കോട്ടയം ∙ 55 ദിവസത്തിനുള്ളിൽ 5 ഗുണ്ടകളെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി ഏറ്റുമാനൂർ പൊലീസ്. കാണക്കാരി കണിയാംപറമ്പ് സജേഷ് സുരേന്ദ്രൻ (കുഞ്ഞാവ–25), അതിരമ്പുഴ ചെറിയപള്ളിക്കുന്നേൽ ബിബിൻ ബാബു (25), അതിരമ്പുഴ ഐക്കരക്കുന്ന് ലിബിൻ കെ.ഉതുപ്പ് (മച്ചാൻ–34), അതിരമ്പുഴ കോട്ടമുറി കോളനി തൊട്ടിമാലിയിൽ അച്ചു സന്തോഷ് (26), പേരൂർ തെള്ളകം വലിയകാല കോളനിഭാഗം തടത്തിൽപറമ്പിൽ നാദിർഷാ നിഷാദ് (23) എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്.

ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ ഡോ. പി.കെ.ജയശ്രീ ഇതു സംബന്ധിച്ച് ഉത്തരവിറക്കി.അടിപിടി, കഞ്ചാവുവിൽപന, മോഷണം, വധശ്രമം, എക്സൈസ് സംഘത്തെ ആക്രമിക്കൽ തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതികളാണ് ഇവർ. ഏറ്റുമാനൂർ സിഐ പി.ആർ.രാജേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 2018ൽ കുറവിലങ്ങാട് എക്സൈസ് സംഘത്തെ ആക്രമിച്ച കേസിൽ സജേഷ് സുരേന്ദ്രൻ, ലിബിൻ കെ.ഉതുപ്പ്, ബിബിൻ ബാബു എന്നിവർ പ്രതികളാണ്.

അച്ചു സന്തോഷിന് 12, ലിബിന് 10, ബിബിന് 9 വീതം കേസുകൾ ഏറ്റുമാനൂരിൽ സ്റ്റേഷനിൽ ഉണ്ട്. കുറവിലങ്ങാട്, കടുത്തുരുത്തി സ്റ്റേഷനുകളിലും വിവിധ കേസുകളിൽ പ്രതികളാണ്. അച്ചുവിനു തൃശൂർ ചേർപ്പ് സ്റ്റേഷനിൽ 3 കേസുകളുണ്ട്.2019ൽ ഏറ്റുമാനൂരിൽ 5 വീടുകളിൽ അതിക്രമിച്ചുകയറി അക്രമം നടത്തിയ കേസിലെ പ്രതിയാണു നാദിർഷാ. അതിരമ്പുഴയിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിലും മൂവാറ്റുപുഴയിൽ മാലപൊട്ടിക്കൽ, പാമ്പാടിയിൽ അടിപിടിക്കേസുകളിലും പ്രതിയാണ്. ജയിൽ വാർഡനെ ആക്രമിച്ചു പരുക്കേൽപിച്ചതിനും നാദിർഷായ്ക്കെതിരെ കേസുണ്ട്. അറസ്റ്റിലായവരെ വിയ്യൂർ സെൻട്രൽ ജയിലിലാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com