ADVERTISEMENT

പാലൂർക്കാവ് ∙ മഴ പെയ്തു തുടങ്ങിയാൽ ജ്യോതിസ് നഗറിലെ 27 കുടുംബങ്ങളിൽ ആശങ്ക നിറയും. ഓരോ മഴയിലും വീടുകളും സംരക്ഷണഭിത്തികളും ഒന്നൊന്നായി ഇടിയുമ്പോൾ സുരക്ഷിതമായി അന്തിയുറങ്ങാൻ പുനരധിവാസം വേണമെന്നാണ് ഇവരുടെ ആവശ്യം. പെരുവന്താനം പഞ്ചായത്തിലെ 14-ാം വാർഡിൽ 30 വർഷം മുൻപ് സ്ഥാപിതമായ ജ്യോതിസ് നഗർ കോളനിയിൽ 28 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. പാലൂർക്കാവ് തോട് പുറമ്പോക്കിൽ നിന്നും വെള്ളപ്പൊക്ക സാധ്യതകളെ തുടർന്നാണ് സർക്കാർ നാല് സെന്റ് സ്ഥലം വീതം നൽകി ഇത്രയും കുടുംബങ്ങളെ പുനരധിവസിപ്പിച്ചത്. ഇപ്പോൾ ഇൗ പ്രദേശത്ത് ഉരുൾപൊട്ടൽ സാധ്യതയും നിലനിൽക്കുന്നതായി നാട്ടുകാർ പറയുന്നു. 

2021ലെ പ്രളയത്തിൽ ഒരു വീട് തകർന്നതോടെ ഒരു കുടുംബം താമസം മാറി പോയി. ഓരോ വീടുകളുടെയും പിന്നിലെ സംരക്ഷണഭിത്തിയുടെ മുകളിലാണ് മറ്റ് വീടുകൾ സ്ഥിതി ചെയ്യുന്നത്. ഇവയിൽ പലതും ഇടിഞ്ഞു വീണതോടെ ദുരിതം ഇരട്ടിയായി 2021ലെ പ്രളയത്തിൽ വെള്ളം കുത്തി ഒഴുകി ഇവിടെ ഉണ്ടായിരുന്ന സാംസ്കാരിക നിലയം തകർന്നിരുന്നു. കുഴൽക്കിണർ ഉൾപ്പെടെ നശിച്ചതോടെ കുടിവെള്ള പദ്ധതികളും ഇല്ലാതായി. മഴ ശക്തമാകുമ്പോൾ 27 കുടുംബങ്ങളെയും ക്യാംപുകളിലേക്ക് മാറ്റുകയാണ് പതിവ്. ദുരന്തങ്ങൾ ഉണ്ടാകും മുൻപേ അധികൃതർ നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com