പാറമട ഭീഷണി: ദുരിതാശ്വാസ ക്യാംപിൽനിന്ന് മാറില്ലെന്ന് 18 കുടുംബങ്ങൾ

HIGHLIGHTS
  • അപകടഭീഷണി ഉയർത്തുന്നത് കയ്യൂർ നാടുകാണി മലയിലെ പാറമട
  കയ്യൂർ ഗവ.യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ നിന്ന്.
കയ്യൂർ ഗവ.യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ നിന്ന്.
SHARE

പാലാ ∙ കയ്യൂർ നാടുകാണി മലയിലെ പാറമട ഭീഷണിയായി മാറിയതിനാൽ കയ്യൂർ ഗവ.യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ നിന്നു മാറാൻ കൂട്ടാക്കാതെ 18 കുടുംബങ്ങൾ. കനത്ത മഴയും വെള്ളപ്പൊക്കവും കാരണമാണ് സ്കൂളിൽ ക്യാംപ് ആരംഭിച്ചത്.പാറമടയുടെ പ്രവർത്തനം അവസാനിപ്പിക്കാതെ വീടുകളിലേക്കു മടങ്ങില്ലെന്ന നിലപാടിലാണ് ഈ കുടുംബങ്ങളിലെ 49 പേർ. നാടുകാണി മലയുടെ ഒരു ഭാഗത്താണു പാറമട. മറുഭാഗത്തുള്ളവരാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്.

കുത്തനെ ചെരിവുള്ള ഭൂമിയിൽ നിന്നു മണ്ണ് നിരന്തരം ഊർന്നിറങ്ങുന്നു. ചെറിയ കല്ലുകൾ ഉരുണ്ടു വരുന്നതും പതിവാണെന്നു ഇവിടെ താമസിക്കുന്നവർ പറഞ്ഞു. ഈ സാഹചര്യത്തിൽ മഴക്കാലത്തു വീടുകളിൽ തങ്ങുന്നതു സുരക്ഷിതമല്ലെന്ന് ഇവർ പറയുന്നു. അധികൃതർ ഇടപെട്ടു പരിഹാരമുണ്ടാക്കും വരെ ക്യാംപിൽ തുടരുമെന്നാണു നിലപാട്.  ഭരണങ്ങാനം പഞ്ചായത്ത് ഭരണസമിതിയും പാറമടയ്ക്കെതിരെ രംഗത്തെത്തി.

പാറമടയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടതായി ആർഡിഒ പി.ജി.രാജേന്ദ്രബാബു അറിയിച്ചു. ഖനനം പുനരാരംഭിക്കാമെന്ന കലക്ടറുടെ ഉത്തരവിൽ ഭരണങ്ങാനത്തെ ഒഴിവാക്കിയിട്ടുണ്ടെന്നും ആർഡിഒ പറഞ്ഞു. ദുരിതാശ്വാസ ക്യാംപിൽ നിന്ന് ഇന്നു മാറണമെന്നും റവന്യു അധികൃതർ ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}