ADVERTISEMENT

വൈക്കം ∙ വെച്ചൂർ പട്ടടക്കരിയിലെ താൽക്കാലിക പാലം തകർന്നു ടിപ്പർ ലോറി തോട്ടിലേക്കു മറിഞ്ഞു ഡ്രൈവർ മരിച്ചു. കല്ലറ സൗത്ത് ഐക്കരത്താഴത്ത് എം.ജി.സുരേഷ് കുമാർ (42) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയ്ക്കാണു സംഭവം.ഇടയാഴം– കല്ലറ റോഡിൽ വെച്ചൂർ കൊടുതുരുത്ത് നിന്നു മറ്റം ഭാഗത്തേക്കുള്ള വഴിയിൽ അഞ്ചുമനത്തോടിനു കുറുകെ നിർമിച്ച പാലമാണു തകർന്നത്. പൂഴിമണ്ണുമായി എത്തിയ ലോറി കയറിയപ്പോൾ‍ത്തന്നെ പാലത്തിന്റെ ഒരു വശം തകർന്നു.

ലോറി തോട്ടിലേക്കു തലകീഴായി വീണു. ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാർ സുരേഷ് കുമാറിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് 7നു മരണം സംഭവിച്ചു. സ്മിതയാണു ഭാര്യ.  മക്കൾ: അക്ഷയ്, അമൃത. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com