സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് ‘വെൻ’ കോട്ടയത്തും

വിമൻ ഒൻട്രപ്രനർ നെറ്റ്‌വർക് കോട്ടയം ചാപ്റ്ററിന്റെ (വെൻ) ഉദ്ഘാടനം മനോരമ ഓൺലൈൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മറിയം മാമ്മൻ മാത്യു നിർവഹിക്കുന്നു. ബീനാ മനോജ്, മരിയ തോമസ്, മറിയാമ്മ പയസ്, ഷീലാ കൊച്ചൗസേപ്പ്, ആഷാ സുരേഷ്, ചിന്നു മാത്യു എന്നിവർ സമീപം
SHARE

കോട്ടയം ∙ വിമൻ ഒൻട്രപ്രനർ നെറ്റ്‌വർക് കോട്ടയം ചാപ്റ്ററിന്റെ (വെൻ) ഉദ്ഘാടനം മനോരമ ഓൺലൈൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മറിയം മാമ്മൻ മാത്യു നിർവഹിച്ചു. വെൻ ഫൗണ്ടർ ഷീല കൊച്ചൗസേപ്പ് അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: മറിയാമ്മ പയസ് (ചാപ്റ്റർ ചെയർ), ചിനു മാത്യു (വൈസ് ചെയർ), റീബാ വർഗീസ് (കൺവീനർ).സ്ത്രീ സംരംഭകരുടെ കൂട്ടായ്മയും നെറ്റ്‌വർക്കിങ്, പരിശീലനം, മെന്ററിങ് എന്നിവയിലൂടെ സ്ത്രീശാക്തീകരണവുമാണ് സംഘടന ലക്ഷ്യമിടുന്നത്. 

കൊച്ചിയിൽനിന്നാണു പ്രവർത്തനം ഏകോപിപ്പിക്കുന്നത്. വനിതാ സംരംഭകർക്കു വേണ്ട അറിവും അനുഭവപരിചയവും പങ്കുവയ്ക്കുക, സ്ത്രീപുരുഷ തുല്യത ഉറപ്പു വരുത്തുക എന്നിവയും വെൻ ലക്ഷ്യമിടുന്നു. കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ശാഖകളുണ്ട്. തിരുവനന്തപുരത്ത് ഉടൻ പ്രവർത്തനം ആരംഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}