ADVERTISEMENT

ളാക്കാട്ടൂർ ∙ ചലച്ചിത്രതാരം മീനാക്ഷിക്ക് ഇനി പുത്തൻ കൂട്ടുകാർ. ഇന്നലെ എംജിഎം എൻഎസ്എസ് എച്ച്എസ്എസിൽ പ്ലസ്‌വൺ ഹ്യൂമാനിറ്റീസിന് പ്രവേശനം നേടി. പുതിയ ക്ലാസിൽ സംവിധായിക ചിന്മയി നായരുമുണ്ട്. ചിറക്കടവ് സ്വദേശിയായ ചിന്മയി സംവിധാനം ചെയ്യുന്ന ക്ലാസ് എന്ന സിനിമയിൽ മീനാക്ഷിയാണു നായിക. ഓണാവധിക്ക് ഈ സിനിമയുടെ ഷൂട്ടിങ് പൂർത്തിയാകും. പ്രിൻസിപ്പൽ ഗോപകുമാറും വിദ്യാർഥികളും ചേർന്ന് ഇരുവരെയും സ്വീകരിച്ചു.

കിടങ്ങൂർ എൻഎസ്എസ് സ്കൂളിൽ നിന്നു മികച്ച മാർക്കോടെയാണു മീനാക്ഷി എസ്എസ്എൽസി പരീക്ഷ വിജയിച്ചത്. ഇന്ദ്രൻസ്, മനോജ് കെ.ജയൻ എന്നിവർക്കൊപ്പമുള്ള ലൂയിസ്, ജയരാജ് സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെൺകുട്ടി എന്നീ സിനിമകളിലാണ് മീനാക്ഷി ഇപ്പോൾ അഭിനയിക്കുന്നത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com