ADVERTISEMENT

ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ നാളെ മുതൽ

കോട്ടയം ∙ സാക്ഷരതാ മിഷൻ, പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്നു നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാ കോഴ്സിലെ പഠിതാക്കൾക്കുള്ള ഒന്നും രണ്ടും വർഷ പരീക്ഷകൾ നാളെ ആരംഭിക്കും. രാവിലെ 9.30 മുതൽ 12.15 വരെയാണ് പരീക്ഷ. ജില്ലയിൽ പഠനം പൂർത്തിയാക്കിയ 630 പേർ വിവിധ സ്കൂളുകളിൽ പരീക്ഷ എഴുതുമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡോ. വി.വി.മാത്യു അറിയിച്ചു. ഇവരിൽ 223 പുരുഷൻമാരും 407 സ്ത്രീകളും 138 പട്ടികജാതി വിഭാഗക്കാരും 9 പട്ടികവർഗക്കാരും 9 ഭിന്നശേഷിക്കാരും ഉൾപ്പെടുന്നു. ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതുന്ന 70 വയസ്സുള്ള സി.ജോസ് കുമാറാണ് ജില്ലയിലെ പ്രായം കൂടിയ പഠിതാവ്.

ക്രിക്കറ്റ് ടീം സിലക്‌ഷൻ

കോട്ടയം ∙ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ 25 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ക്രിക്കറ്റ് ടീം സിലക്‌ഷൻ ട്രയൽസ് നാളെ 10ന് സിഎംഎസ് കോളജ് ഗ്രൗണ്ടിൽ നടക്കും. 23 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ ക്രിക്കറ്റ് ടീം സിലക്‌ഷൻ 10ന് മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ ഗ്രൗണ്ടിലും നടത്തും. 1997 സെപ്റ്റംബർ ഒന്നിനു ശേഷം ജനിച്ച ആൺകുട്ടികൾക്കും സീനിയർ പെൺകുട്ടികൾക്കും പങ്കെടുക്കാം. രാവിലെ 10നു മുൻപ് അതാത് സെന്ററുകളിൽ എത്തണം. ഫോൺ: 9605003219.

അധ്യാപക ഒഴിവ്

വാഴൂർ ∙ എസ്‌വിആർ എൻഎസ്എസ് കോളജിൽ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കോട്ടയം കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ 19ന് അകം principal@svrnsscollege.com എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ അയയ്ക്കണം.‌

ക്രിക്കറ്റ് ടീം സിലക്‌ഷൻ

കോട്ടയം ∙ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ 25 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ക്രിക്കറ്റ് ടീം സിലക്‌ഷൻ ട്രയൽസ് നാളെ 10ന് സിഎംഎസ് കോളജ് ഗ്രൗണ്ടിൽ നടക്കും. 23 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ ക്രിക്കറ്റ് ടീം സിലക്‌ഷൻ 10ന് മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ ഗ്രൗണ്ടിലും നടത്തും. 1997 സെപ്റ്റംബർ ഒന്നിനു ശേഷം ജനിച്ച ആൺകുട്ടികൾക്കും സീനിയർ പെൺകുട്ടികൾക്കും പങ്കെടുക്കാം. രാവിലെ 10നു മുൻപ് അതാത് സെന്ററുകളിൽ എത്തണം. ഫോൺ: 9605003219.

ഒഴിവ്

പനമറ്റം∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്എ മലയാളം തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 12ന് ഒന്നിന് നടത്തും.

തെങ്ങിൻ തൈ

കോരുത്തോട് / കൂട്ടിക്കൽ∙ കൃഷി ഭവനുകളിൽ തെങ്ങിൻ തൈകൾ സബ്സിഡി നിരക്കിൽ വിതരണത്തിന് എത്തി. കർഷകർ കൃഷി ഓഫിസുകളിൽ എത്തി തൈകൾ കൈപ്പറ്റണമെന്ന് കൃഷി  ഓഫിസർമാർ അറിയിച്ചു.

വൈദ്യുതി മുടക്കം

പൊൻകുന്നം∙ കെഎസ്ആർടിസി, കുഴിക്കാട്ടുപടി, അട്ടിക്കൽ, പാട്ടുപാറ, പ്രശാന്ത് നഗർ, കല്ലറയ്ക്കൽ പെയിന്റ്സ്, നരിയനാനി എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com