ADVERTISEMENT

പാമ്പാടി ∙ രാജൻ ആണോ സുന്ദരൻ ആണോ ചേട്ടൻ? ഉത്സവപ്പറമ്പുകളിൽ തലയെടുത്തു നിൽക്കുന്ന കൊമ്പനാനകളായ പാമ്പാടി രാജനെയും പാമ്പാടി സുന്ദരനെയും ഒരുമിച്ചു കാണുമ്പോൾ ആനപ്രേമികളുടെ ചോദ്യമാണിത്. രൂപം കൊണ്ടും ‘സ്വഭാവം’ കൊണ്ടും രാജനാണ് ചേട്ടൻ എന്നു തോന്നാമെങ്കിലും യഥാർഥത്തിൽ സുന്ദരനാണ് മൂത്തയാൾ.  ആനകളുടെ ഉടമയായിരുന്ന മൂടൻകല്ലുങ്കൽ പരേതനായ ബേബി (എം.എ.തോമസ്) 1977ൽ കോടനാട്ടു നിന്നാണ് രാജനെ പാമ്പാടിയിൽ എത്തിച്ചത്.

അന്ന് രാധാകൃഷ്ണൻ എന്ന ആനയാണ് മൂടൻകല്ലുങ്കൽ ഉണ്ടായിരുന്നത്. തൃശൂരിലെ ഒരു മിൽ ഉടമ രാധാക‍ൃഷ്ണനെ സ്വന്തമാക്കി സുന്ദരനെന്ന ആനയെ പകരം നൽകി. പ്രായം കൊണ്ട് സുന്ദരനാണ് മൂത്തതെങ്കിലും മൂടൻകല്ലുങ്കൽ വീട്ടിലെ എല്ലാ കാര്യങ്ങൾക്കും ആദ്യ അവകാശം രാജനു തന്നെ. ‘അല്ലെങ്കിൽ അവൻ  പിണങ്ങും, വാശിയുടെ കാര്യത്തിൽ രാജൻ അൽപം മുന്നിലാണ്’ – മൂടൻകല്ലുങ്കൽ ബേബിയുടെ ഭാര്യ ലീലാമ്മ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com