ADVERTISEMENT
എരുമേലി ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കേസിൽ കണമല ആറാട്ടുകയം ഭാഗത്ത് ചെറുവള്ളിയിൽ റിജോ രാജു (27) അറസ്റ്റിൽ. പോക്സോ വകുപ്പുകൾ ചുമത്തിയാണു കേസ്. 2019 മുതൽ പടങ്ങളും വിഡിയോയും കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. എസ്എച്ച്ഒ അനിൽകുമാർ, എസ്ഐമാരായ അനീഷ്, സുരേഷ് കെ ബാബു, അബ്ദുൽ അസീസ്, എഎസ്ഐ രംഗനാഥൻ, സിപിഒ മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com