ഫോൺ ഒാഫാക്കി, പകുതി സ്വർണം വഴിയിൽ ഉപേക്ഷിച്ചു; വൈദികന്റെ വീട്ടിലെ മോഷണം: മകൻ കുടുങ്ങിയത് ഇങ്ങനെ

1. അറസ്റ്റ് ചെയ്ത മകൻ ഷിനോ നൈനാൻ ജേക്കബ് 2. കവർച്ച നടന്ന ഇലപ്പനാൽ ഫാ. ജേക്കബ് നൈനാന്റെ വീട് (ഫയൽ ചിത്രം)
SHARE

പാമ്പാടി ∙ വൈദികൻ പള്ളിയിൽ പോയ സമയത്ത് വീട്ടിൽ കയറി സ്വർണവും പണവും കവർച്ച ചെയ്ത കേസിൽ അദ്ദേഹത്തിന്റെ മകൻ അറസ്റ്റിൽ. കൂരോപ്പട പുളിമൂട് ഇലപ്പനാൽ ഫാ. ജേക്കബ് നൈനാന്റെ വീട്ടിൽ നിന്നാണ് 48 പവൻ സ്വർ‌ണവും 80,000 രൂപയും അപഹരിച്ചത്. ഇതിൽ 21 പവൻ വീടിനു സമീപത്തെ വഴിയിൽ നിന്നു തിരിച്ചു കിട്ടിയിരുന്നു. മകൻ ഷിനോ നൈനാൻ ജേക്കബിനെ (36) ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. ഷിനോയും ഇതേ വീട്ടിലാണു താമസം. വീടിനു സമീപം ഇൻഷുറൻസ് ഏജൻസി ഓഫിസ് നടത്തുകയാണ് ഷിനോ.

ഫാ. നൈനാനും ഭാര്യയും സന്ധ്യാപ്രാർഥനയ്ക്കായി പള്ളിയിലേക്കു പോയ സമയത്തായിരുന്നു മോഷണം. വീടിന്റെ അടുക്കള വാതിൽ തകർത്ത് അകത്തു കയറി. മുറിയിൽ മുളകുപൊടി വിതറുകയും ചെയ്തു. തിരിച്ചു പോകുന്നതിനിടെ കുറച്ചു സ്വർണം ഇടവഴിയിൽ ഉപേക്ഷിച്ചു.  സ്വന്തം സ്ഥാപനത്തിനു സമീപത്തുള്ള പലചരക്ക് കടയുടെ ഗോഡൗണിലാണു മോഷ്ടിച്ച പണം ഒളിപ്പിച്ചത്. കടയുടെ പിന്നിലെ കുറ്റിക്കാട്ടിൽ പ്ലാസ്റ്റിക് ഡപ്പിയിലാക്കി സ്വർണം ഒളിപ്പിച്ചു.

തുടർന്ന് കാറെടുത്ത് പുറത്തു പോയ ഷിനോ ട്യൂഷനു പോയ മകനെയും കൂട്ടി വീട്ടിൽ തിരിച്ചെത്തി. ഷിനോയ്ക്കു വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. വീട്ടിൽ നിന്നു കടം വാങ്ങിയതിൽ 35,000 രൂപ ഷിനോ മോഷണം നടന്ന ദിവസം തിരികെ നൽകിയിരുന്നു. മോഷണം നടന്ന സമയത്ത് ഇയാൾ ഫോൺ ഓഫ് ചെയ്തതും സംശയത്തിനിടയാക്കി. വീട്ടിലെ എല്ലാ അംഗങ്ങളുടെയും വിരലടയാളം ശേഖരിച്ചാണ് അന്വേഷണം നടത്തിയത്.

സ്ഥിരം മോഷ്ടാക്കളാണെങ്കിൽ സ്വർണാഭരണങ്ങൾ വഴിയിൽ ഉപേക്ഷിക്കില്ലെന്ന നിഗമനത്തിലും പൊലീസ് എത്തിയിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ.ബാബുക്കുട്ടൻ, പാമ്പാടി എസ്എച്ച്ഒ കെ.ആർ.പ്രശാന്ത് കുമാർ, പള്ളിക്കത്തോട് എസ്എച്ച്ഒ എസ്.പ്രദീപ്, എസ്ഐമാരായ കെ.എസ്.ലെബി മോൻ, കെ.ആർ.ശ്രീരംഗൻ, ജോമോൻ എം.തോമസ്, എം.എ.ബിനോയ്, ജി.രാജേഷ്, എഎസ്ഐ പ്രദീപ് കുമാർ, സിപിഒമാരായ ജയകൃഷ്ണൻ, ഫെർണാണ്ടസ്, സാജു പി.മാത്യു, ജിബിൻ ലോബോ, പി.സി.സുനിൽ, ജസ്റ്റിൻ, ജി.രഞ്ജിത്, ടി.ജി.സതീഷ്, സരുൺ രാജ്, അനൂപ് എന്നിവർ‌ അന്വേഷണത്തിനു നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}