ADVERTISEMENT

കോട്ടയം ∙ ദേശഭക്തിക്കു പുതിയ ഭാഷ്യവുമായി ബധിര വിദ്യാലയം. സ്വാതന്ത്ര്യത്തിന്റെ 75 –ാം വാർഷികത്തിനു നീർപ്പാറ ബധിര വിദ്യാലയത്തിലെ വിദ്യാർഥികൾ ‘ദേശീയഗാനാലാപനത്തിൽ’ പരിശീലനം നേടി. ആംഗ്യഭാഷയിലാണ് അവതരണം. സ്കൂളിലെ നൂറോളം വിദ്യാർഥികൾ സ്വാതന്ത്ര്യ ദിനത്തിൽ പ്രത്യേകം അസംബ്ലി ചേർന്ന് ദേശഭക്തി ഗാനം ആലപിക്കും. ദേശസ്നേഹ സന്ദേശം നൽകുന്ന സ്കിറ്റ് അവതരിപ്പിക്കും. പരിശീലനം പൂർത്തിയാക്കി.  പ്രധാനാധ്യാപിക സിസ്റ്റർ റീന തോമസാണ് ദേശീയ ഗാനം ഇവർക്കായി ‘ചിട്ടപ്പെടുത്തിയത്.’ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ കെ.വി. റെന്നി, അധ്യാപിക മിനിറ്റസ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.

പാഠ്യേതര വിഷയങ്ങളിലും മികവു പുലർത്തുന്ന സ്കൂളാണിത്. സ്പെഷൽ സ്കൂൾ കലോത്സവത്തിൽ 8 വർഷമായി സ്കൂളിനാണ് ഓവറോൾ ചാംപ്യൻഷിപ്. കായിക രംഗത്തും മുന്നിലാണ്. സ്കൂളിലെ ബധിര വിദ്യാർഥികളുടെ ബാൻഡ് മേളം സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആംഗ്യഭാഷയ്ക്ക് ഏകീകൃത സ്വഭാവം ദേശീയതലത്തിൽ ഇതുവരെ അംഗീകരിച്ചിട്ടില്ല. 150 തരത്തിലുള്ള ആംഗ്യഭാഷ നിലവിലുണ്ട്.

ന്യൂഡൽഹിയിലെ ഇന്ത്യൻ സൈൻ ലാംഗ്വേജ് റിസർച് ആൻഡ് ട്രെയിനിങ് സെന്റർ ഏകീകൃത സിലബസിനുള്ള ശ്രമത്തിലാണ്. തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ് (നിഷ്) ദേശീയ ഗാനത്തിന്റെ ആംഗ്യഭാഷ തയാറാക്കിയിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com