ADVERTISEMENT

ഏറ്റുമാനൂർ ∙ കാർ സർവീസ് സെന്ററിനു തീപിടിച്ച് ഒരു കാർ പൂർണമായും 3 കാറുകൾ ഭാഗികമായും കത്തിനശിച്ചു. സർവീസ് സെന്ററിന്റെ ഉൾവശവും കത്തിനശിച്ചു. ആളപായമില്ല.

അതിരമ്പുഴ റോഡിൽ കോടതിപ്പടിക്കു സമീപം പ്രവർത്തിക്കുന്ന കാർ സർവീസ് സെന്ററിൽ ഇന്നലെ ഉച്ചയ്ക്ക് 3നാണു സംഭവം. സർവീസിനെത്തിച്ച കാറിന്റെ എൻജിനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് തീപടർന്നത്. ഷോർട് സർക്യൂട്ട് മൂലം തീപടർന്നതാകാമെന്നാണു പ്രാഥമിക നിഗമനം.

തീപടരുന്നതു കണ്ട് ജീവനക്കാരും അഗ്നിരക്ഷാസേനയും മറ്റു കാറുകൾ വേഗം പുറത്തെത്തിച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി. 6 കാറുകൾ ഷോറൂമിനുള്ളിൽ ഉണ്ടായിരുന്നു. 

കോട്ടയം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നുമായി 5 അഗ്നിരക്ഷാ യൂണിറ്റുകൾ എത്തിയിരുന്നു. ഫയർ സ്റ്റേഷൻ ഓഫിസർമാരായ അനുപ് പി.രവീന്ദ്രൻ, കനേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഒരു മണിക്കൂർ കൊണ്ടാണ് തീ അണച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com