ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെ 7 പേർക്ക് മുഖ്യമന്ത്രിയുടെ മെഡൽ
Mail This Article
×
കോട്ടയം ∙ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉൾപ്പെടെ 7 ഉദ്യോഗസ്ഥർ അർഹരായി. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിനു കഴിഞ്ഞ ദിവസം കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര പുരസ്കാരം ലഭിച്ചിരുന്നു.
വി.വി. റോജിമോൻ (എഎസ്ഐ, കടുത്തുരുത്തി), ബി. സിജി (എഎസ്ഐ, വൈക്കം), പി.എസ്.ശ്രീജോവ് (എഎസ്ഐ, ജില്ലാ സ്പെഷൽ ബ്രാഞ്ച്), എം.ഐ.ഹാഷിക് (സീനിയർ സിവിൽ പൊലീസ് ഓഫിസർ, കോട്ടയം വെസ്റ്റ് ), പ്രതീഷ് രാജ് (സീനിയർ സിവിൽ പൊലീസ് ഓഫിസർ, കോട്ടയം ഈസ്റ്റ്) എന്നിവരും മുഖ്യമന്ത്രിയുടെ മെഡലിന് അർഹരായി. വിജിലൻസിൽ നിന്ന് എ. കെ.വിശ്വനാഥൻ (ഡിവൈഎസ്പി, ഈസ്റ്റേൺ റേഞ്ച്, കോട്ടയം) മെഡൽ നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.