ഓടിക്കൊണ്ടിരുന്ന റോഡ് റോളർ തലകീഴായി മറിഞ്ഞു; ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു

ഞീഴൂർ പഞ്ചായത്തിലെ പൂവക്കോട്–അലരി റോഡിൽ റോഡ് റോളർ നിയന്ത്രണം വിട്ടു തല കീഴായി മറിഞ്ഞ നിലയിൽ.
SHARE

കടുത്തുരുത്തി ∙ ഓടിക്കൊണ്ടിരുന്ന റോഡ് റോളർ യന്ത്രത്തകരാർ മൂലം നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ഡ്രൈവർ പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. റോഡ് റോളർ ഡ്രൈവർ കുറുപ്പന്തറ സ്വദേശി സജീവ് (42) ആണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ ഒൻപതോടെ ഞീഴൂർ പഞ്ചായത്തിലെ പൂവക്കോട്–അലരി റോഡിലാണ് അപകടം.

കെഎസ് പുരം ഭാഗത്ത് റോഡ് പണിക്കായി വന്ന റോഡ് റോളർ റോഡിലെ വളവു തിരിഞ്ഞ് കയറ്റം കയറുന്നതിനിടെ പിന്നോട്ടു പോകുകയായിരുന്നു. നിയന്ത്രണം വിട്ട റോഡ് റോളർ ഡ്രൈവർ സജീവ് സമീപത്തെ പുരയിടത്തിന്റെ മതിലിൽ ഇടിപ്പിച്ചു നിർത്താൻ ശ്രമിച്ചു. ഇതോടെ റോഡ് റോളർ നിയന്ത്രണം വിട്ട് തല കീഴായി റോഡിനു നടുവിലേക്കു മറിഞ്ഞു. ഡ്രൈവർ സജീവ് റോഡ് റോളറിനു ഉള്ളിൽ തന്നെ തൂങ്ങിക്കിടന്നു.

റോഡിലേക്കു വീണിരുന്നെങ്കിൽ റോഡ് റോളർ മുകളിൽ വീണ് ദുരന്തം സംഭവിക്കുമായിരുന്നു എന്നു സജീവ് പറഞ്ഞു. റോഡ് റോളറിനു പിന്നിൽ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതും ദുരന്തം ഒഴിവാക്കി. റോഡ് റോളർ മറിഞ്ഞതോടെ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ക്ലച്ച് തകരാറിൽ ആയതാണു റോളർ നിയന്ത്രണം വിടാൻ കാരണമെന്നാണു കരുതുന്നതെന്നു ഡ്രൈവർ പറഞ്ഞു. ക്രെയിൻ എത്തിച്ച് റോളർ ഉയർത്തി. ഞീഴൂർ സ്വദശിയുടേതാണു റോഡ് റോളർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}