യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 2 പേർ അറസ്റ്റിൽ

 ഹരികൃഷ്ണൻ, അനന്തു  അജികുമാർ.
ഹരികൃഷ്ണൻ, അനന്തു അജികുമാർ.
SHARE

ഏറ്റുമാനൂർ ∙ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ. കിഴക്കുംഭാഗം ക്ലാമറ്റം ഭാഗത്ത് കല്ലുകീറും തടത്തിൽ വീട്ടിൽ ഹരികൃഷ്ണൻ (26), അയർക്കുന്നം അമയന്നൂർ പാറപ്പുറം ഭാഗത്ത് കളരിക്കൽ വീട്ടിൽ അനന്തു അജികുമാർ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇവർ കഴിഞ്ഞദിവസം രാത്രി ടൗണിലെ ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ എത്തിയ മെജോ ജോണിയുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് ഇരുവരും ചേർന്ന് മെജോയെ ആക്രമിക്കുകയായിരുന്നുവെന്നാണു കേസ്.പ്രതികൾ ഹെൽമറ്റ് കൊണ്ടു മെജോയുടെ തലയ്ക്ക് അടിക്കുകയും മർദിക്കുകയും ചെയ്തു. മർദനത്തെത്തുടർന്ന് മെജോയുടെ കയ്യും തലയും പൊട്ടി. ഇവർ തമ്മിൽ മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.  പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}