നാട്ടുകാർക്കും പൊലീസിനും നേരെ ആക്രമണം: സഹോദരങ്ങൾ റിമാൻഡിൽ

 അഭിജിത്ത്  പി.രാജ്
അഭിജിത്ത് പി.രാജ്
SHARE

പൊന്തൻപുഴ (മണിമല) ∙ നാട്ടുകാരെയും പൊലീസ് സംഘത്തെയും ആക്രമിച്ച കേസിലെ പ്രതികളായ സഹോദരങ്ങളെ റിമാൻഡ് ചെയ്തു. പൊന്തൻപുഴ വളകോടി ചതുപ്പ് ഭാഗത്ത് പുല്ലൂർ വീട്ടിൽ അജിത്ത് പി.രാജ് (27), സഹോദരൻ അഭിജിത്ത് പി.രാജ് (30) എന്നിവരെയാണു മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14നു പൊന്തൻപുഴ വളകോടി ചതുപ്പ് ഭാഗത്ത് മദ്യപിച്ച് ഇരുവരും ചേർന്നു നാട്ടുകാരെ ആക്രമിക്കുകയായിരുന്നു.

മണിമല പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഗോപകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സാജുദ്ദീൻ, ഹോം ഗാർഡ് അനിൽകുമാർ, നാട്ടുകാരായ പൊന്തൻപുഴ വളകോടി ചതുപ്പ് കുഴുപയിൽ ശ്രീജിത്ത് (30) കൂട്ടുപാറ വിഷ്ണു (22) എന്നിവർക്കാണു മർദനമേറ്റത്. അജിത്ത് പി.രാജിനെ സംഭവസ്ഥലത്തു നിന്നു പൊലീസ് പിടികൂടിയിരുന്നു.

ഒളിവിൽ പോയ അഭിജിത്ത് പി.രാജിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. മണിമല എസ്എച്ച്ഒ ബി.ഷാജിമോൻ, എഎസ്ഐ ഗോപകുമാർ, സിപിഒമാരായ സാജുദ്ദീൻ, ഷിഹാബ് പി.ജബ്ബാർ എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA