വൈക്കം ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽനിന്ന് പണം കവരാൻ ശ്രമം

thief
SHARE

വൈക്കം ∙ മഹാദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ പൂട്ട് പൊളിച്ച് മോഷണശ്രമം. 14നു രാത്രിയിലാണ് മോഷണശ്രമം നടന്നത്. കിഴക്കേ ഗോപുരത്തിനു മുൻവശം അലങ്കാരഗോപുരത്തോടു ചേർന്ന കാണിക്കവഞ്ചിയുടെയും ഗ്രില്ലിന്റെയും താഴ് കുത്തിപ്പൊളിച്ച നിലയിൽ തിങ്കളാഴ്ച രാവിലെ കണ്ടെത്തുകയായിരുന്നു. കാണിക്കയിടാനെത്തിയ ഭക്തരാണ് ഇതു കണ്ടത്. തുടർന്ന് ദേവസ്വം അധികൃതരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.

വൈക്കം പൊലീസിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. മണം പിടിച്ച പൊലീസ് നായ, സമീപത്ത് നിർമാണ പ്രവർത്തനം നടക്കുന്ന ആളൊഴിഞ്ഞ ഓഡിറ്റോറിയത്തിനു ചുറ്റും ഓടി ദളവാക്കുളം ബസ് സ്റ്റാൻഡിൽ എത്തി നിൽക്കുകയായിരുന്നു. കിഴക്കേ ഗോപുരത്തിനു സമീപത്തെ മതിലിന്റെ ചുവട്ടിൽ നിന്ന്, മോഷ്ടാവിന്റേത് എന്നു സംശയിക്കുന്ന രണ്ട് ഇരുമ്പുകമ്പികളും മുണ്ടും കണ്ടെത്തി.

കാണിക്കവഞ്ചിയിൽ നിന്ന് എല്ലാ മാസവും ദേവസ്വം അധികൃതർ പണമെടുക്കുന്നതാണ്. കഴിഞ്ഞ മാസവും പണം എടുത്തിരുന്നു. പതിനായിരത്തിനും പന്തീരായിരത്തിനും ഇടയിലുള്ള തുകയാണ് ഇവിടെ നിന്നു സാധാരണയായി ലഭിക്കുന്നത്. മോഷണശ്രമം നടന്ന കാണിക്കവഞ്ചിയിൽ നിന്ന് ഏകദേശം 4,000 രൂപയുടെ നോട്ടുകൾ ഉൾപ്പെടെ 10,600 രൂപ കിട്ടിയിട്ടുണ്ട്. പണം നഷ്ടപ്പെടാൻ സാധ്യത കുറവാണെന്ന് ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പി.അനിൽ കുമാർ എന്നിവർ പറഞ്ഞു. മോഷണശ്രമം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരുന്നതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ 7ന് ഉദയനാപുരം ചാത്തൻകുടി ദേവീക്ഷേത്രത്തിനു മുന്നിലുള്ള കാണിക്കവഞ്ചിയുടെ പൂട്ട് തുറന്ന് മോഷണം നടന്നിരുന്നു. വൈക്കം കൊച്ചാലുംചുവട് ഭഗവതി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ താഴ് തകർത്ത് മോഷണം നടത്താനുള്ള ശ്രമവും നടത്തിയിരുന്നു. ജൂൺ 29ന് കച്ചേരിക്കവല– കൊച്ചുകവല റോഡിലെ വനദുർഗാ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. മാസങ്ങൾക്കു മുൻപ് വൈക്കത്തെ ഒരു ജ്വല്ലറിയുടെ ചുമർ തുരന്നു മോഷണം നടത്താനുള്ള ശ്രമം ഉണ്ടായിട്ടുണ്ടെങ്കിലും പ്രതിയെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. വൈക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 42 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിലവിൽ 10 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. 

വൈക്കത്ത് മോഷ്ടാക്കളുടെവിഹാരം

കഴിഞ്ഞ 7ന് ഉദയനാപുരം ചാത്തൻകുടി ദേവീക്ഷേത്രത്തിനു മുന്നിലുള്ള കാണിക്കവഞ്ചിയുടെ പൂട്ട് തുറന്ന് മോഷണം നടന്നിരുന്നു. വൈക്കം കൊച്ചാലുംചുവട് ഭഗവതി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ താഴ് തകർത്ത് മോഷണം നടത്താനുള്ള ശ്രമവും നടത്തിയിരുന്നു. ജൂൺ 29ന് കച്ചേരിക്കവല– കൊച്ചുകവല റോഡിലെ വനദുർഗാ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു.

മാസങ്ങൾക്കു മുൻപ് വൈക്കത്തെ ഒരു ജ്വല്ലറിയുടെ ചുമർ തുരന്നു മോഷണം നടത്താനുള്ള ശ്രമം ഉണ്ടായിട്ടുണ്ടെങ്കിലും പ്രതിയെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. വൈക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 42 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിലവിൽ 10 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}