ADVERTISEMENT

കോട്ടയം ∙ മൂന്നിലവ് പയസ് മൗണ്ട് വെള്ളാമേൽ തോമസ് കാർലോസിനും കുടുംബത്തിനും ഓർത്തഡോക്സ് സഭയുടെ സ്നേഹസ്പർശം. സഭയുടെ ‘സഹോദരൻ’ പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബത്തിനു വീടു വച്ചുനൽകാൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുമതി നൽകി. ബാവായുടെ നിർദേശപ്രകാരം സഭാ അധികൃതർ മൂന്നിലവിലെ വീട്ടിലെത്തി വിവരങ്ങൾ ആരാഞ്ഞു.

93 വയസ്സുള്ള തോമസും മാനസിക വെല്ലുവിളി നേരിടുന്ന റോസാമ്മയും (88) അരയ്ക്കു താഴേക്കു തളർന്ന സാബുവും (51)  ചെറിയ ഷെഡിൽ കഴിയുന്ന ദുരവസ്ഥ ‘മനോരമ’ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതു ശ്രദ്ധയിൽപെട്ടതോടെയാണ് പരിശുദ്ധ കാതോലിക്കാ ബാവാ ഇടപെട്ടത്. ലൈഫ് പദ്ധതിയിൽ അനുവദിച്ച വീടിന് ആദ്യ ഗഡുവായി ലഭിച്ച പണം കൊണ്ട് സ്ഥലം വാങ്ങി. അതിനു ശേഷമാണ് മൂന്നിലവ് പഞ്ചായത്തിൽ ലൈഫ് പദ്ധതി തട്ടിപ്പ് നടന്നത്. 

അതോടെ വീടെന്ന സ്വപ്നവും പ്രതീക്ഷയും അവസാനിച്ചു. ഇവർ വാങ്ങിയ സ്ഥലത്തു തന്നെ വീടു വച്ചു നൽകുമെന്ന് ഓർത്തഡോക്സ് സഭാ അധികൃതർ പറഞ്ഞു. ലൈഫ് പദ്ധതി പ്രകാരം എന്തെങ്കിലും നടപടിയുണ്ടെങ്കിൽ വീട്ടുകാർ അതു പൂർത്തിയാക്കണം. അതിനു ശേഷം കരാറുകാരനു നേരിട്ട് പണം നൽകി വീടു പണി പൂർത്തിയാക്കുമെന്നും അധികൃതർ പറഞ്ഞു.

ഓമന തോമസിന് സഹായങ്ങൾ എത്തിക്കാം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

Omana Thomas
SBI Melukavumattom
A/c num. 67235692383
IFSC: SBIN0070138

വിലാസം
Omana Thomas
Vellamal house
Anjumala
Erumapra mattom p.o
Ph: 9961693351

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com