ADVERTISEMENT

യൂത്ത് ലീഗ് ഫുട്ബോൾ ടൂർണമെന്റ്

കോട്ടയം ∙ കേരള ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന കേരള യൂത്ത് ലീഗ് ഫുട്ബോൾ ടൂർണമെന്റിന്റെ ജില്ലാ തല മത്സരങ്ങൾ സെപ്റ്റംബർ 15ന് ആരംഭിക്കും. ജില്ലാ ജേതാക്കൾക്ക് സംസ്ഥാന ടൂർണമെന്റിൽ പങ്കെടുക്കാം. സംസ്ഥാന ജേതാക്കൾ ദേശീയ യൂത്ത് ലീഗിൽ കേരളത്തെ പ്രതിനിധീകരിക്കും. ആൺകുട്ടികൾക്ക് 13, 15, 18 വിഭാഗങ്ങളിലും, പെൺകുട്ടികൾക്ക് 13, 15, 17 വിഭാഗങ്ങളിലും മത്സരം നടക്കും. ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഓഫിസിൽ ഓഗസ്റ്റ് 31 വരെ റജിസ്റ്റർ ചെയ്യാം. ഫോൺ: 80862 21515.

ഷട്ടിൽ ടൂർണമെന്റ് 25ന്

കുറിച്ചി ∙ കെഎൻഎം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ 25ന് അദ്വൈത വിദ്യാശ്രമം ഹയർ സെക്കൻഡറി സ്കൂൾ ഇൻഡോർ കോർട്ടിൽ അഖില കേരള ഷട്ടിൽ ടൂർണമെന്റ് നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ റജിസ്ട്രേഷനായി ബന്ധപ്പെടുക. ഫോൺ : 94464 73343.

വാർഡ്സഭ ഇന്ന്

ചങ്ങനാശേരി ∙ നഗരസഭ 5–ാം വാർഡിലെ (ഗത്സമനി) വാർഡ്സഭാ യോഗം ഇന്നു 3ന് ഗത്സമനി സോഷ്യൽ സെന്ററിൽ നടത്തും.

ഡിഗ്രി സീറ്റ് ഒഴിവ്

ചങ്ങനാശേരി ∙ എസ്ബി കോളജിൽ വിവിധ ഡിഗ്രി പ്രോഗ്രാമുകളിൽ എസ്‌സി / എസ്ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ 22നു വൈകിട്ട് 5ന് മുൻപായി ഓൺലൈനായി അപേക്ഷകൾ നൽകണം. വിശദവിവരങ്ങൾ കോളജ് വെബ്സൈറ്റിൽ – www.sbcollege.ac.in

ചങ്ങനാശേരി ∙ അസംപ്ഷൻ കോളജിൽ ഡിഗ്രി പ്രോഗ്രാമുകളിൽ എസ്‌സി / എസ്ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ 22നു വൈകിട്ട് 4ന് മുൻപ് ഓഫിസിൽ അപേക്ഷ നൽകണം. ഫോൺ: 0481 2420109, 94965 93612.

അധ്യാപക ഒഴിവ്

പൊൻകുന്നം ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, ഇക്കണോമിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ 23നു രാവിലെ 10.30ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫിസിൽ എത്തണം.

കടപ്പൂര് ∙ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം ആഗ്രഹിക്കുന്നവർ 23ന് 11ന്  സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനു ഹാജരാകണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.

തൈ വിതരണം

പള്ളിക്കത്തോട് ∙ കൃഷി ഭവനിൽ മാവ്, പ്ലാവ് എന്നിവയുടെ ഗ്രാഫ്റ്റ്‌ തൈകളും  നാരകം ലെയർ തൈകളും 25 % ഗുണഭോക്തൃ വിഹിതം അടച്ചു കൈപ്പറ്റാൻ താൽപര്യമുള്ളവർ കരമടച്ച രസീതിന്റെ പകർപ്പ്‌, കൃഷിയിടത്തിൽ നിന്നു ശേഖരിച്ച മണ്ണ്‌ സാംപിൾ എന്നിവയുമായി കൃഷിഭവനിൽ എത്തണം. ബറാബ, മിറക്കിൾ ഫ്രൂട്ട്‌, ഇരുമ്പൻ പുളി, കറിവേപ്പ്‌, നാരകം എന്നിവയുടെ വിത്തു മുളപ്പിച്ച തൈകൾ സൗജന്യ വിതരണത്തിന് എത്തി. ഫോൺ : 0481 2993626

അപേക്ഷ ഫോം

മരങ്ങാട്ടുപിള്ളി ∙പഞ്ചായത്ത് 2022-23 വാ‍ർഷിക പദ്ധതി വ്യക്തിഗത ഗുണഭോക്തൃ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ഫോം പഞ്ചായത്ത് ഓഫിസിൽ നിന്നും ജനപ്രതിനിധികളുടെ പക്കൽ നിന്നും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ 30നകം നൽകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com