ADVERTISEMENT

പാമ്പാടി ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്തിനാട് കൊല്ലപ്പള്ളി കടുതോടിൽ ബിജോയ് ചെറിയാൻ (46) അറസ്റ്റിൽ. ഗ്യാസ് വിതരണ വാഹനത്തിന്റെ ഡ്രൈവറാണ് ഇയാൾ. കഴിഞ്ഞ ദിവസം ളാക്കാട്ടൂരിനു സമീപം ഇയാൾ ഓടിച്ചിരുന്ന വാഹനം കേടായി. തൊട്ടടുത്ത വീട്ടിൽ വെള്ളം ചോദിച്ചെത്തിയ ഇയാൾ സിറ്റൗട്ടിൽ നിന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

പാമ്പാടി എസ്എച്ച്ഒ കെ.ആർ.പ്രശാന്ത് കുമാർ, എസ്ഐമാരായ കെ.എസ്.ലെബിമോൻ, എ.ആർ.ശ്രീരംഗൻ, എഎസ്ഐ രമേഷ് കുമാർ, സിപിഒമാരായ ജയകൃഷ്ണൻ, ജിബിൻ ലോബോ, പി.സി.സുനിൽ, സരുൺ രാജ്, അനൂപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com