ADVERTISEMENT

എരുമേലി ∙ നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ റൺവേയുടെ ഉറപ്പ് പരിശോധനയ്ക്കുള്ള മണ്ണിന്റെ സാംപിൾ‌ ശേഖരണം ചെറുവള്ളി എസ്റ്റേറ്റിൽ ആരംഭിച്ചു. മുക്കട ഹുദയത്തുൽ ഇസ്‌ലാം ജമാ അത്ത് പള്ളിക്കു സമീപമാണ് ആദ്യം മണ്ണിന്റെ സാംപിൾ ശേഖരിച്ചു തുടങ്ങിയത്. ഇതിനു ശേഷം ചേനപ്പാടി – എരുമേലി റോഡിനു സമീപത്തെ എസ്റ്റേറ്റ് ബംഗ്ലാവിനു സമീപത്തുനിന്നു മണ്ണ് ശേഖരിക്കും. യന്ത്രസഹായത്തോടെയാണു മണ്ണ് ശേഖരിക്കുന്നത്.  

കുഴൽക്കിണറിന്റെ മാതൃകയിൽ കുഴിച്ചാണു മണ്ണുപരിശോധനയ്ക്കുള്ള മണ്ണും പാറയും ശേഖരിക്കുക. 4 ദിവസം കൊണ്ട് മണ്ണിന്റെ സാംപിൾ എടുക്കാൻ കഴിയുമെന്നാണു കൺസൽറ്റിങ് സ്ഥാപനമായ ലൂയി ബഗ്ർ ഉദ്യോഗസ്ഥർ പറയുന്നത്. സാംപിളുകൾ മുംബൈയിലെ സോയിൽ ആൻഡ് സർവേ കമ്പനിയിലാണു പരിശോധിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com