പാഞ്ഞുവന്ന ട്രെയിനിനു മുന്നിൽനിന്ന് രക്ഷിച്ചെടുത്തത് ഒരു ജീവൻ; രക്ഷകൻ കാത്തിരിക്കുന്നു, രക്ഷപ്പെട്ടയാൾ ആരെന്നറിയാൻ

HIGHLIGHTS
  • പാഞ്ഞുവന്ന ട്രെയിനിനു മുന്നിൽനിന്ന് യാത്രക്കാരനെ ഗേറ്റ് കീപ്പർ രക്ഷിച്ചു
  • രക്ഷപ്പെട്ടയാൾ ആരാണെന്നറിയാനുള്ള കാത്തിരിപ്പിൽ രക്ഷകൻ
  ട്രാക്കിനു കുറുകെ കടക്കുന്നതിനിടെ ട്രെയിനിനു മുന്നിൽപെട്ട യാത്രക്കാരനെ രക്ഷപ്പെടുത്തിയ വൈകുണ്ഠ മുത്തു (ഇടത്ത്), ഇന്ദ്രജിത്ത് യാദവ് എന്നിവർ.
ട്രാക്കിനു കുറുകെ കടക്കുന്നതിനിടെ ട്രെയിനിനു മുന്നിൽപെട്ട യാത്രക്കാരനെ രക്ഷപ്പെടുത്തിയ വൈകുണ്ഠ മുത്തു (ഇടത്ത്), ഇന്ദ്രജിത്ത് യാദവ് എന്നിവർ.
SHARE

കടുത്തുരുത്തി (കോട്ടയം) ∙ പാഞ്ഞുവന്ന ട്രെയിനിനു മുന്നിൽ നിന്ന് സ്വന്തം ജീവൻ പണയപ്പെടുത്തി വൈകുണ്ഠ മുത്തു എടുത്തുയർത്തിയത് ഒരു ജീവനാണ്. ‘അയ്യോ’ എന്ന് ഒരു നിമിഷം എല്ലാവരും തലയിൽ കൈവച്ചു പോകുകയും അടുത്ത നിമിഷം ആശ്വാസം കൊള്ളുകയും ചെയ്ത സംഭവം പിറവം റോഡ് ജംക്‌ഷനിൽ രാവിലെ 7.40നാണു നടന്നത്. വൈകുണ്ഠ മുത്തുവിന്, രക്ഷപ്പെട്ടയാളുടെ പേരു ചോദിക്കാൻ കഴിഞ്ഞില്ല. ആ വ്യക്തി അപ്പോഴേക്കും അടുത്ത ട്രെയിനിൽ കയറിപ്പോയിരുന്നു.

സ്റ്റേഷനു സമീപമുള്ള ലവൽക്രോസിൽ ഗേറ്റ് കീപ്പറായ വൈകുണ്ഠ മുത്തു (48) ജോലി കഴിഞ്ഞു പോകാൻ പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. മധ്യവയസ്കനായ യാത്രക്കാരൻ ഈ സമയം ട്രാക്കിനു കുറുകെ കടന്നെത്തി പ്ലാറ്റ്ഫോമിലേക്ക് വലിഞ്ഞുകയറാൻ ശ്രമിച്ചു. ഈ സമയം ചെന്നൈ മെയിൽ ട്രെയിൻ പാഞ്ഞുവരികയായിരുന്നു. മറ്റുള്ളവർ ബഹളംവച്ചെങ്കിലും യാത്രക്കാരൻ കേട്ടില്ല. വിമുക്തഭടൻ കൂടിയായ വൈകുണ്ഠ മുത്തു ചാടിയിറങ്ങി യാത്രക്കാരനെ എടുത്തുയർത്തി രണ്ടാം പ്ലാറ്റ്ഫോമിലേക്കു തള്ളിയിട്ടു. ട്രെയിൻ തൊട്ടരികിൽ എത്തിയെങ്കിലും വൈകുണ്ഠ മുത്തു പിന്നോട്ട് ചാടിക്കയറി രക്ഷപ്പെട്ടു.

ചെന്നൈ മെയിലിനു പിറവത്തു സ്റ്റോപ്പില്ല. രണ്ടാം പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന ഡ്യൂട്ടി പോയിന്റ്മാൻ ഇന്ദ്രജിത്ത് യാദവാണു പ്ലാറ്റ്ഫോമിലേക്കു വീണ യാത്രക്കാരനെ എടുത്തുമാറ്റിയത്.രക്ഷപ്പെട്ട യാത്രക്കാരൻ ഉടൻ എത്തിയ പാലരുവി എക്സ്പ്രസിൽ എറണാകുളം ഭാഗത്തേക്കു പോയതിനാൽ പേരു പോലും ചോദിക്കാനായില്ല. അഭിനന്ദനങ്ങൾക്കിടയിൽ നിൽക്കുമ്പോഴും വൈകുണ്ഠ മുത്തു ആകാംക്ഷയിലായിരുന്നു... ആരെയാവും താൻ രക്ഷിച്ചത്... അയാളെ ഇനി കാണാൻ പറ്റുമോ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}