ADVERTISEMENT

എ പ്ലസ് നേടിയവർ ഇന്ന് എത്തണം

കുറവിലങ്ങാട് ∙എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഇത്തവണ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ഗ്രാമപ്പഞ്ചായത്തിൽ സ്ഥിര താമസക്കാരായ മാർക്ക് ലിസ്റ്റ് സമർപ്പിച്ചവരുമായ വിദ്യാർഥികൾ ഇന്ന് 2 ന് പഞ്ചായത്ത് ഹാളിൽ എത്തണമെന്നു പ്രസിഡന്റ് മിനി മത്തായി അറിയിച്ചു.

പച്ചക്കറി വിത്ത് വിതരണം

കുറവിലങ്ങാട് ∙ കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക് ’ പദ്ധതിയുടെ ഭാഗമായി കുറവിലങ്ങാട് കൃഷി ഭവൻ സ്കൂൾ വിദ്യാർഥികൾക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്യും. ഇന്ന് 11ന് നസ്രത്ത്ഹിൽ ഡി പോൾ പബ്ലിക് സ്കൂൾ, 11.15ന് ഡിപോൾ ഹയർസെക്കൻഡറി സ്കൂൾ, 11.45ന് കുറവിലങ്ങാട് സെന്റ് മേരീസ് എൽപി സ്കൂൾ എന്നിവിടങ്ങളിൽ വിതരണം ഉണ്ടായിരിക്കും.

പി എം കിസാൻക്യാംപെയ്ൻ

കല്ലറ ∙ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി (പി.എം. കിസാൻ) പ്രകാരം ആനുകൂല്യം ലഭിക്കുന്ന കർഷകർക്കായി പി.എം. കിസാൻ ലാൻഡ് വെരിഫിക്കേഷൻ, ഇ കെ വൈ സി എന്നിവ പൂർത്തിയാക്കാൻ ഇന്ന് 10 മണി മുതൽ 5 വരെ കല്ലറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ക്യാംപെയ്ൻ നടത്തും. 30 നകം നടപടികൾ പൂർത്തിയാക്കേണ്ടതിനാൽ ഇനിയും നടപടികൾ പൂർത്തിയാക്കാത്ത മുഴുവൻ കർഷകരും തന്നാണ്ട് കരമടച്ച രസീത് , ആധാർ കാർഡ്, പി.എം. കിസാൻ പദ്ധതി റജിസ്റ്റർ ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മൊബൈൽ ഫോൺ എന്നിവ സഹിതം ഹാജരാകണം. നടപടികൾ പൂർത്തീകരിക്കാത്ത കർഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല. ക്യാമ്പയിനിൽ പങ്കെടുത്ത് നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ എല്ലാ കർഷകരും ശ്രദ്ധിക്കണമെന്ന് കൃഷി ഓഫിസർ ജോസഫ് ജെഫ്രി അറിയിച്ചു.

സീറ്റൊഴിവ്

ഉഴവൂർ ∙സെന്റ് സ്റ്റീഫൻസ് കോളജിൽ എംഎസ്‌സി ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, എംകോം, ബിഎസ്‌സി ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സുവോളജി, ബിഎ ഇക്കണോമിക്സ്, ഇംഗ്ലിഷ് ലിറ്ററേച്ചർ, ഇംഗ്ലിഷ് വൊക്കേഷനൽ, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഫിനാൻസ് ആൻഡ് ടാക്സേഷൻ കോഴ്സുകളിൽ മാനേജ്മെന്റ് വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്.9562306677,9446015903.

അധ്യാപക ഒഴിവ്

കല്ലറ∙ എസ് എം വി എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ് അധ്യാപകന്റെ ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 28 ന് രാവിലെ 10 മണിക്ക് ഓഫിസിൽ ഹാജരാകണം.

പ്രവേശനം തുടങ്ങി

കടുത്തുരുത്തി∙ സെന്റ് മേരീസ് ഫൊറോനാ പള്ളിയുടെ ( താഴത്തുപള്ളി) കീഴിൽ പ്രവർത്തനം ആരംഭിക്കുന്ന മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് എജ്യുക്കേഷൻ ആൻഡ് ഡവലപ്മെന്റിൽ (എം.ഐ ഇ ഡി) വിവിധ പരിശീലന കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കെ. ടെക്റ്റ്, ( കാറ്റഗറിസ് 1,2,3,4), അധ്യാപകർക്കും സർക്കാർ ജീവനക്കാർക്കുമായി കെ.ഇ.ആർ, കെ എസ് ആർ ഡിപ്പാർട്മെന്റൽ ടെസ്റ്റുകളുടെ പരിശീലനവുമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. ഫോൺ- 95398 90560.

വ്യാപാര സ്ഥാപനങ്ങൾക്ക് അവധി

കറുകച്ചാൽ ∙ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കറുകച്ചാൽ യൂണിറ്റ് കുടുംബ സംഗമം നാളെ നടക്കുന്നതിനാൽ വ്യാപാര സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ബിന്നറ്റ് തോമസ് അറിയിച്ചു. നാളെ രാവിലെ 9.30ന് വ്യാപാര ഭവനിൽ നടക്കുന്ന കുടുംബ സംഗമം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.എം.രാജേന്ദ്രൻ നായർ അധ്യക്ഷത വഹിക്കും.

ആധാർ നമ്പർ വോട്ടർ പട്ടികബന്ധിപ്പിക്കൽ

കോട്ടയം∙ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ഇന്നും നാളെയും ജില്ലയിലെ എല്ലാ താലൂക്ക്, വില്ലേജ് ഓഫിസുകളിലും പ്രത്യേക സൗകര്യം ഒരുക്കിയതായി കലക്ടർ ഡോ.പി.കെ ജയശ്രീ അറിയിച്ചു. വോട്ടർമാർ ആധാർ കാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുമായി കേന്ദ്രത്തിലെത്തി അവസരം പ്രയോജനപ്പെടുത്തണം.

കിസാൻ സമ്മാൻ നിധി

കങ്ങഴ ∙ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ ആനുകൂല്യം കൈപ്പറ്റുന്ന കർഷകർ ഭൂമി വിവരങ്ങൾ ചേർക്കൽ, ഇ - കെവൈസി, എന്നിവ അക്ഷയ / സിഎസ് സി കേന്ദ്രങ്ങൾ മുഖേന 30 ന് മുൻപ് പൂർത്തിയാക്കണം. അല്ലാത്ത പക്ഷം തുടർന്ന് ആനുകൂല്യം ലഭിക്കില്ലെന്ന് കൃഷിഭവൻ അധികൃതർ അറിയിച്ചു.

അധ്യാപക ഒഴിവ്

ചിങ്ങവനം ∙ സെന്റ് തോമസ് എച്ച്എസിൽ ഹിന്ദി (എച്ച്എസ്ടി) അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർഥികൾ 28ന് 11ന് സ്കൂൾ ഓഫിസിൽ എത്തണം. ഫോൺ: 8547626300.

വൈദ്യുതി മുടക്കം

 

കുറിച്ചി ∙ കാവനാടി, ആശാഭവൻ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ∙ പെരുംപുഴ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com