ADVERTISEMENT

കോട്ടയം ∙ സുന്ദരിയാകാൻ നൂലു പോലെ മെലിയണോ? അങ്ങനെ ചിന്തിക്കുന്നവർക്കൊരു മറുപടിയുമായി ജിൻസി പോൾ (41). വണ്ണം കൂടിയതിന് ആദ്യം സ്വയം പഴിക്കുകയും പിന്നെ പോസിറ്റീവായി എടുക്കുകയും ചെയ്തയാളാണു ജിൻസി. വണ്ണമുള്ളവർക്കായി സംഘടിപ്പിക്കുന്ന മേവൻ മിസ് പ്ലസ് സൈസ് ഇന്ത്യ മത്സരത്തിന്റെ 5–ാം സീസണിൽ ഫൈനലിസ്റ്റാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ മത്സരിക്കുന്നതിൽ മലയാളിയായി ജിൻസി മാത്രമേയുള്ളൂ. 

കഞ്ഞിക്കുഴി ദീപ്തി നഗർ കാഞ്ഞിരപ്പാറയിൽ ജിൻസി വണ്ണക്കൂടുതലിന്റെ പേരിൽ അവഗണനകളും പരിഹാസങ്ങളും കേട്ടാണു വളർന്നത്. ബോഡി ഷെയ്മിങ് കൂടിയപ്പോഴൊക്കെ മനസ്സു വേദനിച്ചു. പക്ഷേ, തളർന്നില്ല. അധ്യാപികയായി. വിവാഹിതയായി, 2 കുട്ടികളുടെ അമ്മയായി.  2016ൽ നടത്തിയ തൈറോയ്ഡ് ശസ്ത്രക്രിയ വണ്ണം കൂടാനൊരു പ്രോത്സാഹനം പോലെയായി.  

മത്സരത്തിൽ സിലക്‌ഷൻ കിട്ടിയ ദിവസം തന്നെ ജിൻസി സോഷ്യൽ മീഡിയയിൽ കുറിച്ചു: ‘മറ്റുള്ളവർക്കു ഭാരമായി തോന്നുകയും എനിക്കങ്ങനെ തോന്നുകയും ചെയ്തിട്ടില്ലാത്ത എന്റെ വണ്ണം കാരണം ഒരു രാജ്യാന്തര വേദിയിൽ ഞാൻ പെർഫോം ചെയ്യാൻ പോകുന്നു.’ ഇന്നു ന്യൂഡൽഹിയിലാണു മത്സരം. മത്സരത്തിൽ പങ്കെടുക്കാൻ ഒരുങ്ങുമ്പോൾ ജിൻസിക്ക് ഒരു കാര്യത്തിൽ മാത്രമേ ടെൻഷനില്ലാതെയുള്ളൂ– വണ്ണത്തിൽ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com