ADVERTISEMENT
കോട്ടയം ∙ ഹർത്താൽ ദിനത്തിൽ ലോട്ടറിക്കട അടിച്ചു തകർത്ത കേസിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് സ്വദേശികളായ മുണ്ടകം ഭാഗത്ത് മുണ്ടകത്തിൽ ഷൈജു ഹമീദ് (44), മുണ്ടകമറ്റത്തിൽ ഷെഫീക്ക് റസാക്ക് (39), പള്ളിപ്പുറം ഭാഗത്ത് കുമ്പളത്തിച്ചിറയിൽ വി.എസ്.ഷാനവാസ് (39) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഹർത്താൽ ദിനത്തിൽ സംക്രാന്തി ഭാഗത്തെ പത്മാവതി ലോട്ടറിക്കട തുറന്നു പ്രവർത്തിച്ചതിലുള്ള വിരോധം മൂലം കട അടിച്ചു തകർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂവരെയും കോടതി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com