ADVERTISEMENT
കോട്ടയം ∙ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ആർപിഎഫ് ഉദ്യോഗസ്ഥന് മർദനമേറ്റ സംഭവത്തിൽ 2 യുവാക്കളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കവിയൂർ കുന്നിത്താഴെ ശ്രീജിത്ത് (32), ചമ്പക്കുളം ആയംകരിയിൽ അജിമോൻ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആർപിഎഫ് ഉദ്യോഗസ്ഥൻ ശാന്താറാമിനാണു (54) മർദനമേറ്റത്. തിരുവല്ല ഗവ. ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ തിരുവല്ല റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലാണു സംഭവം. യുവാക്കൾ മദ്യലഹരിയിൽ ബഹളം വച്ചതു ചോദ്യം ചെയ്തതാണു മർദനത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.  കോട്ടയം റെയിൽവേ പൊലീസ് എസ്എച്ച്ഒ റെജി പി.ജോസഫ്, ഗ്രേഡ് എഎസ്ഐ ഉദയൻ, സിപിഒമാരായ പി.പി.പ്രീതിമോൾ, ജോബി ആന്റണി, ഷാനു എന്നിവർ സ്ഥലത്തെത്തിയിരുന്നു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com