ADVERTISEMENT

ഫുട്ബോൾ മത്സരത്തിന് അപേക്ഷിക്കാം

കോട്ടയം∙ യുവ കായിക താരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 1,2 തീയതികളിൽ ചങ്ങനാശേരി എസ്ബി കോളജിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാൻ അപേക്ഷിക്കാം. സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ ഓഫിസിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ലബുകൾക്ക് ടീം അംഗങ്ങളുടെ പേര് വിവരങ്ങളും ആധാറിന്റെ പകർപ്പും സഹിതം  28നകം അപേക്ഷിക്കണം. ജില്ലാതല മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 25,000, 15,000 രൂപയും 10000 രൂപയും സമ്മാനം നൽകും. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് സംസ്ഥാനതലത്തിൽ പങ്കെടുക്കാം. സംസ്ഥാനതല മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവർക്ക് യഥാക്രമം 1,00,000, 50000, 25000 രൂപ വീതമാണ് സമ്മാനത്തുക. ഫോൺ: 0481 2561105, 9495079898, 9656196604

ഭിന്നശേഷി പുരസ്കാരത്തിന് അപേക്ഷിക്കാം

കോട്ടയം ∙ ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഭിന്നശേഷി പുരസ്കാരത്തിന് അപേക്ഷിക്കാം. ഒക്ടോബർ 10 ആണ് നാമനിർദേശം ജില്ലാ സാമൂഹികനീതി ഓഫിസിലോ സാമൂഹികനീതി ഡയറക്ടറേറ്റിലോ ലഭിക്കേണ്ട അവസാന തീയതി. 20 വിഭാഗങ്ങളിലാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. നാമനിർദേശത്തോടൊപ്പം വിശദവിവരങ്ങളും ലഭ്യമാക്കണം. അതിനുള്ള മാതൃകയും കൂടുതൽ വിവരങ്ങളും ജില്ലാ സാമൂഹികനീതി ഓഫിസുകളിലും swd.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.

മിൽക്‌ ഷെഡ് വികസന പദ്ധതി

കോട്ടയം∙ ക്ഷീര വികസന വകുപ്പിന്റെ മിൽക്‌ ഷെഡ് വികസന പദ്ധതി നടപ്പിലാക്കാൻ താൽപര്യമുള്ളവരിൽ നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഇന്നു മുതൽ ഒക്ടോബർ 20 വരെ ക്ഷീരവികസന വകുപ്പിന്റെ https://ksheerasree.keralagov.in എന്ന പോർട്ടൽ മുഖേന റജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ ബ്ലോക്ക് ക്ഷീര വികസന യൂണിറ്റിൽ ലഭിക്കും. ഫോൺ: 0481 2562768

നായ്ക്കൾക്ക് വാക്സിനേഷൻ 

വൈക്കം ∙ ഉദയനാപുരം പഞ്ചായത്തിൽ ഇതുവരെ വാക്സിനേഷൻ എടുക്കാത്ത വളർത്തുനായ്ക്കൾക്ക് അടിയന്തരമായി വാക്സിനേഷൻ എടുത്ത് 30നു മുൻപായി പഞ്ചായത്തിൽ നിന്നു ലൈസൻസ് കൈപ്പറ്റണമെന്നും ‌പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ഇന്നു കടയടയ്ക്കും

പാമ്പാടി ∙ വ്യാപാരി വ്യവസായി ഏകോപന സമിതി  യൂണിറ്റ് മുൻ ജനറൽ സെക്രട്ടറി എൻ.എ.ജോസഫിന്റെ ( (ബേബി) നിര്യാണത്തിൽ  ആദര സൂചകമായി ഇന്ന്  2.30 മുതൽ 3.30 വരെ കടകൾ അടച്ചിടുമെന്നു യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

മിൽക്‌ ഷെഡ് വികസന പദ്ധതി

കോട്ടയം∙ ക്ഷീര വികസന വകുപ്പിന്റെ മിൽക്‌ ഷെഡ് വികസന പദ്ധതി നടപ്പിലാക്കാൻ താൽപര്യമുള്ളവരിൽ നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഇന്നു മുതൽ ഒക്ടോബർ 20 വരെ ക്ഷീരവികസന വകുപ്പിന്റെ https://ksheerasree.keralagov.in എന്ന പോർട്ടൽ മുഖേന റജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ ബ്ലോക്ക് ക്ഷീര വികസന യൂണിറ്റിൽ ലഭിക്കും. ഫോൺ: 0481 2562768.

ഓംബുഡ്സ്മാൻ സിറ്റിങ് 27 ന്

കോട്ടയം ∙ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ സിറ്റിങ് 27ന് കാഞ്ഞിരപ്പംള്ളി ബ്ലോക്ക് ഓഫിസിലും 28ന് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലും രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ നടത്തും. പരാതികളും നിർദേശങ്ങളും നൽകാം. ഫോൺ: 9447368241

വൈദ്യുതി മുടക്കം 

പാമ്പാടി ∙ ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ വരുന്ന ഓർവയൽ, കുന്നേപ്പാലം, ചേന്നംപള്ളി എന്നിവിടങ്ങളിൽ ഇന്ന്  രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

മണർകാട് ∙ വട്ടവേലി, ഞാറയ്ക്കൽ, പൊൻപള്ളി, കാരാണി, കൊല്ലക്കൊമ്പ്, പള്ളിക്കുന്ന് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുങ്ങും.

അപേക്ഷ നൽകാം

പാമ്പാടി ∙ എൽബിഎസ് സെന്ററിൽ ഡിസിഎ (എസ്എസ്എൽസി യോഗ്യത) ,സിസിഎ (എസ്)  (പ്ലസ്ടു), പിജിഡിസിഎ (ഡിഗ്രി) എന്നീ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിൽ ഇപ്പോൾ അപേക്ഷിക്കാം .എസ്‌സി, എസ്‌ടി, ഒഇസി വിദ്യാർഥികൾക്കു അർഹമായ ഫീസ് സൗജന്യം. www.lbscentre.kerala.gov.in സൈറ്റ് സന്ദർശിക്കുക. വിവരങ്ങൾക്കു ഫോൺ – 0481 2505900.

കട അടയ്ക്കും 

മീനടം ∙ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സ്ഥാപക പ്രസിഡന്റ് നാഴൂരിമറ്റത്തിൽ എൻ.എ.ജോസഫിന്റെ നിര്യാണത്തിൽ അനുശോചിച്ചു യൂണിറ്റിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഇന്ന്  2 മുതൽ 3 വരെ അടച്ചിടുമെന്നു അധികൃതർ അറിയിച്ചു.

വൈദ്യുതി മുടക്കം

ഈരാറ്റുപേട്ട ∙ ആറാം മൈൽ, റോട്ടറി ക്ലബ്, കടുവാമൊഴി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായും ബ്ലോക്ക് റോഡ് ട്രാൻസ്ഫോമറിന്റെ പരിധിയിൽ 9.30 മുതൽ ഒരുമണി വരെയും പഴുക്കാക്കാനം, പഴുക്കാക്കാനം ടവർ, മങ്കൊമ്പ് ഗ്രാനൈറ്റ്, വെള്ളറ ട്രാൻസ്ഫോമറുകളുടെ പരിധിയിലും വൈദ്യുതി മുടങ്ങും.

പൈക ∙ ചാത്തംകുളം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 2 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com