കോട്ടയം ജില്ലയിൽ ഇന്ന് (27-09-2022); അറിയാൻ, ഓർക്കാൻ

kottayam-ariyan-map.jpg.image.845.440
SHARE

സീനിയർ മാനേജർ ഒഴിവ്

കോട്ടയം∙ ജില്ലയിലെ സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) തസ്തികയിൽ ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത സ്ഥിരം ഒഴിവുണ്ട്. എസിഎ / എഐസിഡബ്ല്യുഎ ആണ് യോഗ്യത. 7 വർഷം പ്രവൃത്തി പരിചയം അഭികാമ്യം. 45 വയസ്സാണ് പ്രായപരിധി. താൽപര്യമുള്ളവർ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 10നകം ബന്ധപ്പെട്ട പ്രഫഷനൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്യണം. ഫോൺ: 0484 2312944.

ജലവിതരണം മുടങ്ങും 

ചങ്ങനാശേരി ∙ കറ്റോട് ജലവിതരണ പദ്ധതി പ്ലാന്റിൽ പമ്പ് സെറ്റ് മാറ്റി സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ഇന്നും നാളെയും ചങ്ങനാശേരി നഗരസഭയിലും പായിപ്പാട്, കുറിച്ചി, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളിലും ജലവിതരണം പൂർണമായി മുടങ്ങുമെന്ന് ജലഅതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നിലവിലുള്ള പമ്പുകൾക്ക് പകരം 250 എച്ച്പിയുടെ 2 പമ്പുകളാണ് പുതുതായി സ്ഥാപിക്കുന്നത്.

കുട്ടികൾക്കായി  മത്സരങ്ങൾ

കടുത്തുരുത്തി ∙ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് കുട്ടികളുടെ ജൈവ വൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി ജില്ലാ , സംസ്ഥാന തലത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപന്യാസം, ഫൊട്ടോഗ്രഫി, പ്രോജക്ട് അവതരണം, പെൻസിൽ ഡ്രോയിങ്, പെയിന്റിങ് മത്സരങ്ങളാണു സംഘടിപ്പിക്കുന്നത്.പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട ജില്ലാ കോ ഓർഡിനേറ്ററുടെ ഇ മെയിലിലേയ്ക്ക്  ktydcksbb@gmail.com എന്ന വിലാസത്തിൽ നവംബർ 10 നു മുൻപായി അയയ്ക്കണം. ഫോൺ – 9947330197. www.keralabiodiversity.org.

ലവൽ ക്രോസ് അടയ്ക്കും

കോട്ടയം ∙ ചിങ്ങവനം - ചങ്ങനാശേരി സ്‌റ്റേഷനുകൾക്കിടയിലെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ലവൽ ക്രോസിങ് ഗേറ്റ് ഇന്നു വൈകിട്ട് 6വരെ അടച്ചിടും.

വൈദ്യുതി മുടക്കം 

തെങ്ങണ ∙ എൻഇഎസ് ബ്ലോക്ക്, കരിക്കണ്ടം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}