3 കിലോമീറ്റർ, 30 കുഴികൾ; റോളർ പോലും ഉപയോഗിക്കാതെ അറ്റകുറ്റപ്പണി

HIGHLIGHTS
  • റോഡുപണി അവലോകന യോഗത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥരോട് ക്ഷുഭിതനായതു കഴിഞ്ഞ ദിവസം. ഈ പശ്ചാത്തലത്തിൽ ജില്ലയിലെ ശബരിമല റോഡുകളുടെ സ്ഥിതി എങ്ങനെയെന്നൊരു പരിശോധന.
   എരുമേലി –കാഞ്ഞിരപ്പള്ളി റൂട്ടിൽ എരുമേലി ടൗണിനു സമീപം  സെന്റ് തോമസ് സ്കൂൾ ജംക്‌ഷനിലെ കുഴി.      ചിത്രം: മനോരമ
എരുമേലി –കാഞ്ഞിരപ്പള്ളി റൂട്ടിൽ എരുമേലി ടൗണിനു സമീപം സെന്റ് തോമസ് സ്കൂൾ ജംക്‌ഷനിലെ കുഴി. ചിത്രം: മനോരമ
SHARE

കോട്ടയം ∙ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട റോഡുപണി അവലോകന യോഗത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥരോടു കഴിഞ്ഞ ദിവസം ക്ഷുഭിതനായി. അടുത്ത 19നു മുൻപ് എല്ലാ റോഡുകളുടെയും പണി പൂർത്തിയാക്കിയിരിക്കണമെന്നാണു നിർദേശിച്ചത്. മന്ത്രി രണ്ടാഴ്ച മുൻപും ജില്ലയിൽ പര്യടനം നടത്തി വിവിധ റോഡുകൾ ഉദ്ഘാടനം ചെയ്തിരുന്നു. 

  രാമപുരം–കൂത്താട്ടുകുളം റോഡിൽ രാമപുരം കെഎസ്ഇബി ഓഫിസിനു സമീപം ടൈലിനും ടാറിങ്ങിനുമിടയിലെ കുഴി.
രാമപുരം–കൂത്താട്ടുകുളം റോഡിൽ രാമപുരം കെഎസ്ഇബി ഓഫിസിനു സമീപം ടൈലിനും ടാറിങ്ങിനുമിടയിലെ കുഴി.

റോഡുകളുടെ തകർച്ച ജനങ്ങൾ ചൂണ്ടിക്കാട്ടണമെന്നും ഇടപെടണമെന്നും അന്നും നിർദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ജില്ലയിലെ ശബരിമല റോഡുകളുടെ സ്ഥിതി എങ്ങനെയെന്നൊരു പരിശോധന നടത്തുകയാണിവിടെ. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകർ ഉൾപ്പെടെ ഉപയോഗിക്കുന്ന പ്രധാന റോഡുകളാണ് എംസി റോഡ്, കൂത്താട്ടുകുളം–രാമപുരം–പാലാ റോഡ് എന്നിവ. വടക്കൻ ജില്ലകളിൽ നിന്നെത്തുന്ന തീർഥാടകരിൽ ഭൂരിപക്ഷവും കൂത്താട്ടുകുളത്ത് എത്തി രാമപുരം, പാലാ (കടപ്പാട്ടൂർ), ഏറ്റുമാനൂർ വഴിയാണ് എരുമേലി, പമ്പ എന്നിവിടങ്ങളിലേക്കു പോകുന്നത്.

റോളർ പോലും ഉപയോഗിക്കാതെ അറ്റകുറ്റപ്പണി

∙ എംസി റോഡിൽ കൂത്താട്ടുകുളം മുതൽ പട്ടിത്താനം വരെ താൽക്കാലിക അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. എന്നാൽ വലിയ കുഴികളിൽ റോളർ പോലും ഉപയോഗിക്കാതെയാണ് അറ്റകുറ്റപ്പണി. മഴ വീണ്ടും എത്തിയാൽ റോഡ് തകരും. പുതുവേലി മുതൽ മോനിപ്പള്ളി വരെ പത്തിലധികം വലിയ കുഴികൾ ഉണ്ടായിരുന്നു. ഇതും താൽക്കാലികമായി അടച്ചിട്ടുണ്ട്. 

പട്ടിത്താനം - പുതുവേലി റീച്ചിലും 7 വർഷത്തേക്കു റോഡ് പരിപാലനം കരാർ നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ജോലികൾ ആരംഭിച്ചാൽ ഭേദപ്പെട്ട നവീകരണത്തിനു സാധ്യതയുണ്ട്. 

തീരാതെ കുഴിദുരിതം

∙ കൂത്താട്ടുകുളം–പാലാ റോഡിൽ കൂത്താട്ടുകുളം മുതൽ രാമപുരം വരെയുള്ള ഭാഗത്തു താൽക്കാലിക അറ്റകുറ്റപ്പണി നടത്തിയെങ്കിലും കുഴികൾ മൂലമുള്ള ദുരിതത്തിനു അവസാനമായിട്ടില്ല. നാലമ്പല തീർഥാടനത്തിനു മുന്നോടിയായി ഏതാനും മാസം മുൻപ് ഈ പാതയിലെ കുഴികൾ അടച്ചിരുന്നു. കനത്ത മഴ പെയ്തതോടെ ആഴ്ചകൾക്കുള്ളിൽ റോഡ് വീണ്ടും തകർന്നു. 

3 കിലോമീറ്റർ; മുപ്പതിലേറെ കുഴികൾ

∙ എരുമേലി – കാഞ്ഞിരപ്പളളി റോഡിൽ പേട്ടക്കവല മുതൽ കൊരട്ടി പാലം വരെയുള്ള 3 കിലോമീറ്റർ ദൂരത്തിൽ ഉള്ളത് ചെറുതും വലുതുമായ മുപ്പതിലേറെ കുഴികൾ ഉണ്ട്. ജല അതോറിറ്റി റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് സ്ഥാപിച്ച സ്ഥലങ്ങളിൽ കോൺക്രീറ്റ് ഇട്ട് കുഴി അടച്ചത് പൊളിഞ്ഞ് കുഴിയായിട്ടുണ്ട്. 2 സ്ഥലങ്ങളിലാണ് ഇത്തരത്തിൽ റോഡ് വെട്ടിപ്പൊളിച്ചത്. മണ്ഡല– മകരവിളക്ക് കാലത്ത് തീർഥാടകർ എത്തുന്ന പ്രധാന റോഡിലാണ് കുഴികൾ‍ രൂപപ്പെട്ടിട്ടുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}