വലിച്ചു നേടിയത് പോത്തും കരിങ്കോഴിയും മുട്ടനാടും; 70 ടീമുകൾ മാറ്റുരച്ച മത്സരം

 ജെസിഐയുടെ നേതൃത്വത്തിൽ മണിമല പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന വടംവലി മത്സരം
ജെസിഐയുടെ നേതൃത്വത്തിൽ മണിമല പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന വടംവലി മത്സരം
SHARE

മണിമല ∙ സമ്മാനത്തിനൊപ്പം പോത്തും മുട്ടനാടും കരിങ്കോഴിയും. ‘ആട്’ സിനിമയുടെ ഓർമപ്പെടുത്തലായി മണിമല ജെസിഐ നടത്തിയ അഖില കേരള വടംവലി മാമാങ്കം. മണിമല ഗ്രാമപ്പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന വടംവലി മത്സരത്തിൽ 70 ടീമുകൾ മാറ്റുരച്ചു. വൈകിട്ട് 6ന് ആരംഭിച്ച മത്സരം പിറ്റേദിവസം പുലർച്ചെ 3 മണിയോടെയാണ് സമാപിച്ചത്.ഒന്നാം സമ്മാനം 20002 രൂപയും ആറരയടി ഉയരമുള്ള ട്രോഫിയും ഒപ്പമൊരു പോത്തുമായിരുന്നു. 

2-ാം സമ്മാനം 15005 രൂപയും ട്രോഫിയും കറുത്ത മുട്ടനാടും, 3-ാം സമ്മാനത്തിന് 10001 രൂപയും ട്രോഫിയും  കരിങ്കോഴിയുമാണ് സമ്മാനിച്ചത്. 16-ാം സ്ഥാനക്കാർക്ക് വരെ 4004 രൂപ ക്യാഷ് അവാർഡ് ലഭിച്ചു. മലപ്പുറം വളാഞ്ചേരി കവിത വെങ്ങാട് ക്ലബ് ഒന്നാം സമ്മാനം നേടി. 2-ാം സ്ഥാനം തൃശൂർ പുത്തൂർ പുതുമുഖം ക്ലബ്ബും 3-ാം സ്ഥാനം കോട്ടയം ജയഗിരി കെസിവൈഎം ക്ലബ്ബും നേടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA