മണൽ നിറച്ച അരഭിത്തിയിൽ നേതാക്കളോടൊപ്പം ഓംകാരം എഴുതി; ജെപി നഡ്ഡ പനച്ചിക്കാട് ക്ഷേത്രത്തിൽ ദർശനം നടത്തി

  പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ ദർശനം നടത്തുന്നു. കേരളത്തിലെ ചുമതലയുള്ള പ്രകാശ് ജാവഡേക്കർ, സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ,  രാധാമോഹൻ അഗർവാൾ, ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാൽ, ക്ഷേത്രഭാരവാഹി കെ.വി.ശ്രീകുമാർ,  സംസ്ഥാന വക്താവ് എൻ.കെ.നാരായണൻ നമ്പൂതിരി എന്നിവർ സമീപം.           ചിത്രം: മനോരമ

SHARE

പനച്ചിക്കാട് ∙ ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ, രാധാമോഹൻ അഗർവാൾ, സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ബിജെപി ജില്ലാ പ്രസിഡന്റ് ജി.ലിജിൻലാൽ, സംസ്ഥാന വക്താവ് എൻ.കെ.നാരായണൻ നമ്പൂതിരി എന്നിവരോടൊപ്പം രാവിലെ 8.30ന് എത്തിയ ജെപി നഡ്ഡയെ ക്ഷേത്ര നടയിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, ദേവസ്വം മാനേജർ കെ.എൻ.നാരായണൻ നമ്പൂതിരി, അസിസ്റ്റന്റ് മാനേജർ കെ.വി.ശ്രീകുമാർ എന്നിവർ പൂർണകുംഭം നൽകി സ്വീകരിച്ചു.

പ്രതിഷ്ഠയെക്കുറിച്ചും ക്ഷേത്രചരിത്രത്തെക്കുറിച്ചും കെ.സുരേന്ദ്രൻ വിവരിച്ചു. മണൽ നിറച്ച അരഭിത്തിയിൽ നേതാക്കളോടൊപ്പം ഓംകാരം എഴുതി. പ്രതിഷ്ഠകളിലെല്ലാം കാണിക്കയർപ്പിച്ചു ദർശനം നടത്തി 9.15നു തിരുവനന്തപുരത്തെ ജില്ലാ ഓഫിസ് ഉദ്ഘാടനത്തിനായി യാത്ര തിരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}