ADVERTISEMENT

കങ്ങഴ ജിഐടി പോളിയിൽസീറ്റ് ഒഴിവ്

കോട്ടയം ∙ പോളിടെക്നിക് പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്മെന്റ് പ്രകാരം പ്രവേശനത്തിനുള്ള അവസാന തീയതി ഇന്ന്. കങ്ങഴ ജിഐടി പോളിടെക്‌നിക്കിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം. ബ്രാഞ്ചുകൾ: സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഓട്ടമൊബീൽ, ടൂൾ ആൻഡ് ഡൈ. ഫോൺ: 9645580005.

ടാലി കോഴ്സ്

കോട്ടയം ∙ കഞ്ഞിക്കുഴി ടാലി ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ ബാച്ച് ആരംഭിക്കുന്നു. ഫോൺ: 8129050264.

അധ്യാപക ഒഴിവ്

ഏറ്റുമാനൂർ ∙ കാലടി സംസ്കൃത സർവകലാശാല ഏറ്റുമാനൂർ കേന്ദ്രത്തിൽ ഇംഗ്ലിഷ് താൽക്കാലിക അധ്യാപക ഒഴിവിലേക്ക് 29 നു 11ന് അഭിമുഖം നടത്തും. പൂർണ യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ യുജിസി യോഗ്യതയില്ലാത്തവരെയും പരിഗണിക്കും. ഫോൺ: 94471 12663.

കാലിത്തീറ്റ വിതരണം

ചങ്ങനാശേരി ∙ വാഴപ്പള്ളി പഞ്ചായത്തിൽ കന്നുകുട്ടി പദ്ധതി പ്രകാരമുള്ള കാലിത്തീറ്റ വിതരണം ഇന്നു 10 മുതൽ 11.30 വരെ വടക്കേക്കര ക്ഷീരസഹകരണ സംഘം ഹാളിൽ നടത്തും.
കറുകച്ചാൽ ∙ പഞ്ചായത്തിലെ കന്നുകുട്ടികൾക്കുള്ള കാലിത്തീറ്റ വിതരണം നാളെ രാവിലെ 8.30 മുതൽ 9.0 വരെ കൂത്രപ്പള്ളി ക്ഷീരസംഘത്തിൽ നടക്കും.
വാകത്താനം ∙ കന്നുകുട്ടികൾക്കുള്ള കാലിത്തീറ്റ വിതരണം ഇന്നു 10 മുതൽ 2 വരെ പൊങ്ങന്താനം ക്ഷീരസംഘത്തിൽ നടക്കും.

പിഎം കിസാൻ പദ്ധതി

കുറിച്ചി ∙ കൃഷിഭവൻ പരിധിയിൽ പിഎം കിസാൻ ആനുകൂല്യം കൈപ്പറ്റുന്നവർ 30നുള്ളിൽ കെവൈസി, ലാൻഡ് വെരിഫിക്കേഷൻ എന്നിവ നടത്തണമെന്നും ഇല്ലെങ്കിൽ തുടർ ആനുകൂല്യം നഷ്ടപ്പെടുമെന്നും കൃഷി ഓഫിസർ അറിയിച്ചു. ലാൻഡ് വെരിഫിക്കേഷൻ ചെയ്യുന്നതിന് കൃഷിഭവനുമായി ബന്ധപ്പെടണം.

മാടപ്പള്ളി ∙ കൃഷിഭവൻ പരിധിയിൽ പിഎം കിസാൻ പദ്ധതി ഗുണഭോക്താക്കൾക്ക് ഇ കെവൈസി, ലാൻഡ് വെരിഫിക്കേഷൻ എന്നിവ പൂർത്തിയാക്കുന്നതിന് ഇന്നു മുതൽ 30 വരെ പഞ്ചായത്ത് ഹാളിൽ ജനസേവന കേന്ദ്രം, അക്ഷയ സെന്റർ എന്നിവയുടെ സേവനം ലഭ്യമാണെന്ന് കൃഷി ഓഫിസർ അറിയിച്ചു. ഈ വർഷത്തെ കരം അടച്ച രസീത്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ്, പദ്ധതിയിൽ റജിസ്റ്റർ ചെയ്ത ഫോൺ നമ്പർ എന്നിവയുമായി എത്തണം. ഇ കെവൈസി, ലാൻഡ് വെരിഫിക്കേഷൻ എന്നിവ 30നുള്ളിൽ പൂർത്തിയാക്കാത്തവർക്ക് പിഎം കിസാൻ ആനുകൂല്യം ലഭിക്കില്ലെന്നും കൃഷി ഓഫിസർ അറിയിച്ചു.

അർധ വാർഷിക നികുതി

തൃക്കൊടിത്താനം ∙ പഞ്ചായത്തിൽ 2022-23ലെ അർധ വാർഷിക നികുതി 30 വരെ പിഴ കൂടാതെ അടയ്ക്കാമെന്ന് സെക്രട്ടറി അറിയിച്ചു.

സ്പോട് അഡ്മിഷൻ

കോട്ടയം ∙ സെന്റർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ലൈബ്രറി സയൻസ് കോഴ്സിലെ (രണ്ടു വർഷം) ഒഴിവുള്ള സീറ്റുകളിലേക്കു നാളെ സ്പോട് അഡ്മിഷൻ നടത്തുന്നു. ഡിഗ്രിയാണു യോഗ്യത. ഫോൺ: 9961029075.

ചങ്ങനാശേരി ∙ ചങ്ങഴിമറ്റം, റെയിൽവേ ബൈപാസ്, ഏലംകുന്ന് പള്ളി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.

ബാങ്ക് സമയം മാറ്റി

നെടുംകുന്നം ∙ റീജനൽ സഹകരണ ബാങ്ക് പ്രവർത്തനം രാവിലെ 8 മുതൽ വൈകിട്ട് 8 വരെ മാറ്റിയതായി സെക്രട്ടറി അറിയിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com