കോട്ടയം ജില്ലയിൽ ഇന്ന് (29-09-2022); അറിയാൻ, ഓർക്കാൻ

kottayam-ariyan-map.jpg.image.845.440
SHARE

താൽക്കാലിക ഒഴിവ്

പെരുവ ∙ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പെരുവയിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിലവിലുള്ള ഫിസിക്കൽ സയൻസ് താൽക്കാലിക ഒഴിവിലേക്ക് 30 ന് 10 .30 ന് സ്കൂളിൽ അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റും പകർപ്പുകളും ആയി ഹാജരാകണം.

പിഴ ഇല്ലാതെ നികുതി

കടുത്തുരുത്തി ∙ പഞ്ചായത്തിലെ എല്ലാ കെട്ടിട നികുതി ദായകരും ഇന്ന് നികുതി അടയ്ക്കണം .നാളെ മുതൽ ഒന്നാം അർധവർഷത്തിന് പലിശ ഉണ്ടായിരിക്കും എന്ന് സെക്രട്ടറി അറിയിച്ചു. https://tax.lsgkerala.gov.in/epayment/QuickPaySearch.php എന്ന വെബ്സൈറ്റ് ഉപയോഗിച്ച് ഓൺലൈനായും നികുതി അടയ്ക്കാം.

സ്പോട് അഡ്മിഷൻ

കോട്ടയം ∙ സെന്റർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ലൈബ്രറി സയൻസ് കോഴ്സിലെ (രണ്ടു വർഷം) ഒഴിവുള്ള സീറ്റുകളിലേക്കു നാളെ (29) സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഡിഗ്രിയാണു യോഗ്യത. ഫോൺ: 9961029075.

ഗ്യാസ് കണക്ഷൻ ഏജൻസി മാറ്റം

കുറവിലങ്ങാട് ∙ കോട്ടയത്തെ ബിപിസിഎൽ ഗ്യാസ് ഏജൻസിയിൽ നിന്ന് കുറവിലങ്ങാട് മേഖലയിലെ 2500 ഓളം കണക്ഷനുകൾ കോതനല്ലൂരിലെ മാത്യു ആൻഡ് സൺസ് ഏജൻസിക്ക് കീഴിലേക്ക് പുനക്രമീകരിച്ചു. ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ഉപഭോക്താക്കൾ വിശദവിവരങ്ങൾക്കും റീഫില്ലിങ്ങിനും കോതനല്ലൂരിലെ ഏജൻസിയുമായി ബന്ധപ്പെടണം. ഫോൺ: 04829 245555.

കാർഷിക പരിപാടി

കുറവിലങ്ങാട് ∙വയോജനദിനം ആയ ഒന്നിനു വ്യത്യസ്തമായ കാർഷിക പരിപാടിയുമായി കുറവിലങ്ങാട് കൃഷിഭവൻ.ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കുറവിലങ്ങാട് കൃഷിഭവൻ, ജയ്ഗിരി ഹരിത സമൃദ്ധി കർഷക ദളം, കുറവിലങ്ങാട് കരുണ ഭവൻ എന്നിവയുടെ നേതൃത്വത്തിൽ ഒക്ടോബർ ഒന്നിനു തണൽ 2കെ22 പരിപാടി നടത്തും. കരുണ ഭവൻ അങ്കണത്തിൽ പോഷക പൂന്തോട്ട നിർമാണം , വയോജനങ്ങൾക്കു ആദരം, വിവിധ കലാകായിക മത്സരങ്ങൾ എന്നിവ നടത്തുമെന്നു കൃഷി ഓഫിസർ അറിയിച്ചു.പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ7306986232, 9446796008, 9633516131 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.

ജനങ്ങൾക്ക് പരാതി നൽകാം

കാഞ്ഞിരപ്പള്ളി∙ താലൂക്ക് വികസന സമിതി യോഗം ഒന്നിന് 10.30ന് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കും. പൊതുജനങ്ങൾക്ക് വിവിധ വകുപ്പിലെ കാര്യങ്ങൾ സംബന്ധിച്ച് പരാതികൾ താലൂക്ക് ഓഫിസിലോ താലൂക്ക് വികസന സമിതിയിലോ ഹാജരാക്കാമെന്നു തഹസിൽദാർ അറിയിച്ചു.

പെയിന്റിങ് മത്സരം

കാഞ്ഞിരപ്പള്ളി∙ യങ് മെൻസ് അസോസിയേഷന്റെ (കെവൈഎംഎ) നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി പെയിന്റിങ് മത്സരം - വർണപ്പകിട്ട് -2022 നടത്തും. എൽകെജി. മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്കായി 9 വിഭാഗങ്ങളായി നടത്തുന്ന മത്സരത്തിൽ ഓരോ വിഭാഗത്തിലും ആദ്യ 3 സ്ഥാനങ്ങൾ നേടുന്നവർക്കു കാഷ് അവാർഡും മെഡലും സമ്മാനിക്കും . റജിസ്ട്രേഷന് ഫോൺ- 9446826158.

കെട്ടിട നികുതിഅടയ്ക്കാം

കങ്ങഴ ∙ പഞ്ചായത്തിലെ കെട്ടിട നികുതി പിഴ ഇല്ലാതെ നാളെ വരെ അടയ്ക്കാം.
നെടുംകുന്നം ∙ പഞ്ചായത്തിലെ കെട്ടിട നികുതി പിഴ ഇല്ലാതെ നാളെ വരെ അടയ്ക്കാം.

ധ്യാനം നാളെ

അടിച്ചിറ ∙ പരിത്രാണ ധ്യാനകേന്ദ്രത്തിൽ നാളെ 4 മുതൽ ഒക്ടോബർ 3ന് വൈകിട്ട് 6 വരെ ആന്തരിക സൗഖ്യധ്യാനം നടക്കുമെന്നു ഡയറക്ടർ ഫാ.ജോബിൻ ഒട്ടലാങ്കൽ അറിയിച്ചു.

കൺവൻഷൻ നാളെ

അതിരമ്പുഴ ∙ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നാളെ രാവിലെ 10ന് കൃപാഭിഷേക കൺവൻഷൻ നടത്തും. ജപമാല, വചനപ്രഘോഷണം, ദിവ്യബലി, വി.കുരിശിന്റെ തിരുശേഷിപ്പു പ്രാർഥന, വി.സെബസ്ത്യാനോസിന്റെ നൊവേന, ദിവ്യകാരുണ്യാരാധന ശുശ്രൂഷകൾക്കു ഫാ.തോമസ് പ്ലാപ്പറമ്പിൽ കാർമികത്വം വഹിക്കും.

വൈദ്യുതി മുടങ്ങും

തെങ്ങണ ∙ ചേന്നാമറ്റം, മാമ്മൂട് ടവർ, റാം, പരപ്പൊഴിഞ്ഞി, മുതലപ്പാറ, ഇരുമ്പുകുഴി, തൃക്കോയിക്കൽ, ആശുപത്രി പടി, ഐടിഐ, ഇടപ്പള്ളി കോളനി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ∙ വള്ളിക്കാവ്, പെരുന്ന വെസ്റ്റ്, പനച്ചിക്കാവ്, പെരുമ്പുഴക്കടവ്, കക്കാട്ടുകടവ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 6 വരെയും കൽക്കുളത്തുകാവ്, ചങ്ങഴിമറ്റം, കൂട്ടുമ്മേൽ ചർച്ച് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
തിരുവല്ല ∙ പായിപ്പാട് കൊച്ചുപള്ളി, പൊടിപ്പാറ, പുത്തൻകാവ് ഭാഗങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ തുരുത്തിപള്ളി, തുരുത്തിപ്പള്ളി ടവർ, മന്നത്തു കടവ്, ടപ്പിയോക്ക, കാന ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}