കോട്ടയം ജില്ലയിൽ ഇന്ന് (30-09-2022); അറിയാൻ, ഓർക്കാൻ

kottayam-ariyan-map.jpg.image.845.440
SHARE

ജില്ലാ ജൂനിയർ നെറ്റ്ബോൾ ചാംപ്യൻഷിപ് നാളെ

കുറവിലങ്ങാട് ∙ജില്ലാ ജൂനിയർ നെറ്റ്ബോൾ ചാംപ്യൻഷിപ് നാളെ കുര്യനാട് സിഎംഐ ക്യാംപസിൽ നടത്തും. 15,16 തീയതികളിൽ പാലായിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ചാംപ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്നു തിരഞ്ഞെടുക്കും.  വിവരങ്ങൾക്ക്: 9447134241.

സീറ്റൊഴിവ്

ചങ്ങനാശേരി ∙ അസംപ്ഷൻ കോളജിൽ ഇംഗ്ലിഷ്, ടെക്സ്റ്റൈൽസ് ആൻഡ് ഫാഷൻ, ഡയറ്ററ്റിക്‌സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലും ഇംഗ്ലിഷ്, മലയാളം, ഹിസ്റ്ററി, ഇക്കണോമിക്സ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബോട്ടണി, സുവോളജി, മൈക്രോബയോളജി, ഹോം സയൻസ്, ബിബിഎ, ബിഎഫ്ടി, ബി കോം കംപ്യൂട്ടർ, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് എന്നീ ബിരുദ കോഴ്സുകളിലും സീറ്റ് ഒഴിവുണ്ട്. ഫോൺ : 0481- 2420109, 9496593612.

എസ്ബി കോളജ്

ചങ്ങനാശേരി ∙ എസ്ബി ഓട്ടോണമസ് കോളജിൽ വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്.  വിവരങ്ങൾ കോളജ് വെബ്സൈറ്റിൽ ലഭ്യമാണ്. www.sbcollege.ac.in

പ്ലസ് വൺ

ചങ്ങനാശേരി ∙ വാഴപ്പള്ളി ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക. ഫോൺ : 9895056741.

പച്ചക്കറിത്തൈകൾ

മാടപ്പള്ളി ∙ കൃഷിഭവനിൽ പച്ചക്കറി തൈകൾ വിതരണത്തിനായി എത്തിച്ചിട്ടുണ്ട്. ആവശ്യമുള്ളവർ വസ്തുവിന്റെ കരം അടച്ച രസീതുമായി ഇന്ന് കൃഷി ഓഫിസിൽ എത്തണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA