ദിവസങ്ങളായി പുറത്തു കാണാത്തതിനാൽ അയൽവാസികള്‍ അന്വേഷിച്ചെത്തി; വയോധിക ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ

  ഓമന, വെള്ളക്കിളി
ഓമന, വെള്ളക്കിളി
SHARE

കൂത്താട്ടുകുളം∙ ഉപ്പുകണ്ടത്ത് വയോധിക ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കൽ വെള്ളക്കിളി (70), ഭാര്യ ഓമന (65) എന്നിവരാണ് മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്ന ഇരുവരും തനിച്ചായിരുന്നു താമസം. ദിവസങ്ങളായി ഇവരെ പുറത്തു കാണാത്തതിനാൽ ഭക്ഷണവുമായി പരിസരവാസികൾ എത്തിയപ്പോൾ വെള്ളക്കിളി മുറിയിൽ കട്ടിലിലും ഓമന വീടിനു പിന്നിൽ വരാന്തയിലും മരിച്ചു കിടക്കുകയായിരുന്നു. 

വെള്ളക്കിളിയുടെ മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന്  പൊലീസ് കേസെടുത്തു.  ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകും. സംസ്കാരം പിന്നീട്. മക്കൾ: മഞ്ജു, മിനി. മരുമക്കൾ: സുധൻ കണ്ണേത്ത് വടകര, ബിനോയി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}