കഞ്ചാവ് വിൽപന: അതിഥിത്തൊഴിലാളി അറസ്റ്റിൽ

  ടിപ്പു
ടിപ്പു
SHARE

കുറവിലങ്ങാട് ∙ബംഗാളിൽ നിന്നു ട്രെയിനിൽ കഞ്ചാവ് എത്തിച്ചു പൊതികളാക്കി ടൗണിലും പരിസരങ്ങളിലും വിൽപന നടത്തിയ അതിഥി തൊഴിലാളിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശി എസ്.കെ.ടിപ്പു (26) ആണ് പിടിയിലായത്. 4 കഞ്ചാവ് പൊതികളും ലഹരി ഉപയോഗിക്കാനുള്ള ചിലിം എന്ന ഉപകരണവും പിടിച്ചെടുത്തു.

കുറവിലങ്ങാട് എക്സൈസ് ഇൻസ്പെക്ടർ ഒ.പി.വർമദേവന്റെ നേതൃത്വത്തിലുള്ള സംഘം ആണ് പട്രോളിങ്ങിനിടെ പ്രതിയെ പിടികൂടിയത്. കുറവിലങ്ങാടിന് സമീപം വാടകയ്ക്ക്‌ താമസിച്ച് തൊഴിലാളികൾക്കും കോളജ് വിദ്യാർഥികൾക്കും പൊതി ഒന്നിന് 500 രൂപ നിരക്കിൽ കഞ്ചാവ് വിൽപന നടത്തുകയായിരുന്നു. കുറവിലങ്ങാട് റേഞ്ചിലെ ഉദ്യോഗസ്ഥർ പല സ്ക്വാഡുകളായി തിരിഞ്ഞ് പട്രോളിങ് നടത്തുന്നതിനിടയിൽ ഭയന്നോടിയ പ്രതിയെ പിൻതുടർന്ന് വാടക വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു. 

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫിസർമാരായ കെ.ആർ.ബിനോദ്, അനു.വി.ഗോപിനാഥ് എക്സൈസ് ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫിസർ പി.എ.മേഘനാദൻ,സിവിൽ എക്സൈസ് ഓഫിസർമാരായ എ.എസ്.ദീപേഷ്, വേണുഗോപാൽ.കെ.ബാബു, അമൽഷ മാഹിൻ കുട്ടി എക്സൈസ് ഡ്രൈവർ ബിബിൻ ജോയി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA