ADVERTISEMENT

 മണർകാട് ∙  ഭഗവതി ക്ഷേത്രത്തിലെ നാലമ്പല നിർമാണം പൂർത്തിയാകുന്നു. സമർപ്പണവും സഹസ്ര കലശവും ഒക്ടോബർ 30 മുതൽ നവംബർ 6 വരെ നടത്തും. തിരുവതാംകൂർ രാജ കുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി ക്ഷേത്ര സമർപ്പണം നിർവഹിക്കും. സഹസ്രകലശ ചടങ്ങുകൾക്കു തന്ത്രി കുരപ്പക്കാട്ട് നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.

ഇരുപത്തെട്ടര ദേശവഴികളുള്ള മണർകാട് ഭഗവതി ക്ഷേത്രത്തിന്റെ നാലമ്പല നി‍ർമാണം 2 വർഷം കൊണ്ടാണ് പൂർത്തീകരിച്ചത്. രേഖകൾ പ്രകാരം 1612 വർഷമാണ് മണർകാട് ദേവസ്വത്തിന്റെ പഴക്കം കണക്കാക്കുന്നത്. ഇതിനും മുൻപ് നിർമിച്ചതാണ് ക്ഷേത്രം എന്നു കണക്കാക്കുന്നത്.  5 കോടി രൂപയോളം ചെലവഴിച്ചാണ് പുതിയ നാലമ്പലം പൂർത്തീകരിക്കുന്നത്.   തച്ച് ശാസ്ത്ര വിദഗ്‌ദൻ വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടിന്റെ ചുമതലയിലായിരുന്നു പുതിയ നാലമ്പലത്തിന്റെ തച്ച് ശാസ്ത്രം നടത്തിയത്. 

പൂർണമായും കൃഷ്ണ ശിലയിലാണ് കൽപ്പണികൾ നടത്തിയത്. ട്രിച്ചി നരസിംഹകുമാർ നേതൃത്വം നൽകി. പൗരാണികത നിറയുന്ന ദാരു ശിൽപ തടി പണികൾക്കു പറവൂർ പഴയിടത്തു കൃഷ്ണകുമാറും, ചെമ്പുതകിടുകൾ പൊതിഞ്ഞ പണികൾക്കു മാന്നാ‍ർ രാധാകൃഷ്ണനും നേതൃത്വത്തിലുള്ള സംഘവും നേതൃത്വം നൽകി. 

ദേവസ്വം ഭരണസമിതി, പുനരുദ്ധാരണ സമിതി, ശ്രീഭദ്ര വനിത സമാജം, ക്ഷേത്രസംരക്ഷണ സമിതി ശാഖാ എന്നിവരുടെ ശ്രമഫലമായി ഭക്തജനങ്ങളുടെ പൂർണ സഹകരണത്തിൽ ആയിരുന്നു പണികൾ.ടി.ജി.വിജയന്റെ  നേതൃത്വത്തിൽ സാങ്കേതിക സഹായവും നൽകി. ക്ഷേത്രത്തിന്റെ ആനക്കൊട്ടിൽ, ക്ഷേത്രപാലകൻ, പ്രദക്ഷിണ വഴികൾ എന്നിവയുടെ പുതിയ നിർമാണം അടുത്ത ഘട്ടത്തിൽ നടത്തും.

നാലമ്പല സമർപ്പണം നവംബർ 3 ന്

ഒക്ടോബർ 30 ന് വൈകിട്ടു മുതൽ ചടങ്ങുകൾ തന്ത്രി കുരുപ്പക്കാട്ട് നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ആരംഭിക്കും.വിവിധ ഹോമങ്ങൾ , വാസ്തുബലി എന്നിവ നടത്തും. നവംബർ 2 വരെ വിവിധ ചടങ്ങുകൾ തുടരും. നവംബർ 3 ന് രാവിലെ 10.30 ന് ക്ഷേത്ര സമർപ്പണം അശ്വതി തിരുനാൾ  ഗൗരി ലക്ഷ്മിബായി നിർവഹിക്കും. വൈകിട്ട് 7 ന് സർപ്പബലിക്ക‌് ആമേട ശ്രീധരൻ നമ്പൂതിരി കാർമികത്വം വഹിക്കും. 4നും 5 നും വിവിധ ക്ഷേത്ര ചടങ്ങുകൾ‌. 6 ന് രാവിലെ 7 ന് സഹസ്രകലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, ശ്രീഭൂതബലി, 11 ന് മഹാപ്രസാദമൂട്ട്. 

ദേവസ്വം പ്രസിഡന്റ് ശ്രീകുമാരശർമ, സെക്രട്ടറി ആർ.രവിമനോഹർ, വൈസ് പ്രസിഡന്റ് എം.ജി.രാഘവൻ, ജോ.സെക്രട്ടറി എം.എൻ.സുരേഷ് കുമാ‍ർ, ട്രഷറർ പി.അനിൽകുമാർ, പുനരുദ്ധാരണ ചെയർമാൻ പി.മോഹനചന്ദ്രൻ നായർ എന്നിവർ നേതൃത്വം നൽകിവരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com