ചേർപ്പുങ്കൽ ഹോളിക്രോസ്സിൽ ലഹരി വിരുദ്ധറാലി

rally
ചേർപ്പുങ്കൽ ഹോളിക്രോസ്സ് എച്ച് എസ് എസും കിടങ്ങൂർ പോലീസും, കൊഴുവനാൽ റോട്ടറി ക്ലബും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി
SHARE

കോട്ടയം∙  ലഹരി രഹിത കേരളത്തിന് വേണ്ടിയുള്ള സംസ്ഥാന സർക്കാർ പദ്ധതികളുടെ ഭാഗമായി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ചേർപ്പുങ്കൽ ഹോളിക്രോസ്സ് എച്ച് എസ് എസും കിടങ്ങൂർ പോലീസും, കൊഴുവനാൽ റോട്ടറി ക്ലബും സംയുക്തമായി സംഘടിപ്പിച്ച  രാവിലെ 10 മണിക്ക് ആരംഭിച്ചു. സ്കൂൾ മാനേജർ ഫാദർ. ജോസഫ് പാനാമ്പുഴ ഫ്ലാഗ്ഓഫ് ചെയ്തു .

ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ  ബെല്ലാ ജോസഫ്, സ്കൂൾ ഹെഡ്മാസ്റ്റർ ജോജി തോമസ്, കിടങ്ങൂർ സ്റ്റേഷൻ എസ് ഐ ഗോപകുമാർ, കൊഴുവനാൽ റോട്ടറി ക്ലബ് പ്രസിഡന്റ് ആന്റണി മാത്യു തോണക്കരപ്പാറയിൽ, സെക്രട്ടറി സനോ ജോസ്, പിടിഎ പ്രസിഡന്റ് റ്റെഡി ജോർജ് എന്നിവർ പ്രസംഗിച്ചു. അധ്യാപകർ, വിദ്യാർഥി പ്രതിനിധികൾ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}