ADVERTISEMENT

ഏറ്റുമാനൂർ ∙ ദേവീ ഉപാസനയുടെയും അക്ഷര പൂജയുടെയും പുണ്യമായി നവരാത്രിനാളുകളിൽ ക്ഷേത്രങ്ങളിൽ തിരക്കായി. വിജയദശമി ആഘോഷങ്ങൾക്കു മഹാദേവ ക്ഷേത്രവും ഒരുക്കങ്ങൾ പൂർത്തിയാക്കി.  5 വരെയാണ് ആഘോഷം. ദിവസവും വിവിധ കലാ പരിപാടികൾ നടക്കും. നാളെ വൈകിട്ട് 5.30നു ഗ്രന്ഥം എഴുന്നള്ളിപ്പ്, 6.30 നു പൂജവയ്പ്. മഹാനവമി ദിവസമായ 4നു രാവിലെ 9നു സാരസ്വത സമൂഹാർച്ചന. 5നു രാവിലെ 7.30 മുതൽ വിദ്യാരംഭം. വൈകിട്ട് 6.30നു കഥകളി.

ദേവസ്വം ബോർഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിൽ ഭക്തജന പങ്കാളിത്തത്തോടെയാണ് പരിപാടികളെന്നു ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി.ആർ. ജ്യോതി, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി കെ.എൻ.ശ്രീകുമാർ എന്നിവർ അറിയിച്ചു. ഇന്നു മുതൽ വിവിധ ദിവസങ്ങളിൽ സംഗീത സദസ്സ് ( അ‍ഞ്ജന സജി ), വയലിൻ കച്ചേരി (ആർ.ശിവശങ്കർ ), സംഗീത സദസ്സ് (മീര റാംമോഹൻ),ന‍ൃത്തം, കഥകളി ( കഥ:ദക്ഷയാഗം ) എന്നീ കലാപരിപാടികൾ ഉണ്ടായിരിക്കും. കഥകളിക്ക് സിനിമ നടൻ ബാബു നമ്പൂതിരി വിളക്ക് തെളിയിക്കും.

പൂവൻ കുളങ്ങര  ക്ഷേത്രത്തിൽവിജയദശമി ആഘോഷം

പൂവൻ കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നാളെ മുതൽ 5 വരെ വിജയദശമി ആഘോഷിക്കും. നാളെ രാവിലെ 9ന് ക്ഷേത്ര സന്നിധിയിൽ സ്ഥല ബന്ധ രക്ഷസ്സിന് നിവേദ്യ പ്രീതിയും ജലാശയത്തിൽ നിന്ന് ആവാഹിച്ച ദുർഗയ്ക്ക് വാർഷിക ആചരണവും നടത്തും. മേൽശാന്തി പ്രസാദ് നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.

വൈകിട്ട് 6ന് ദുർഗാഷ്ടമി പൂജവയ്പ്. 4 ന് വൈകിട്ട് 7ന് മഹാനവമി വിശേഷാൽ പൂജ. 5ന് രാവിലെ 7.30 ന് വിജയദശമി പൂജയെടുപ്പ്, ദേവീ ഭാഗവത പാരായണം. വൈകിട്ട് 7ന് ഒളശ്ശ ആവണി കൃഷ്ണയുടെ സംഗീതക്കച്ചേരി. ഉപദേശക സമിതി പ്രസിഡന്റ് എം.ആർ.സതീഷ് കുമാർ, വൈസ് പ്രസിഡന്റ് ഇ.വി.ഓമനക്കുട്ടൻ, സെക്രട്ടറി കെ.കെ.മോഹനൻ എന്നിവർ നേതൃത്വം നൽകും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com