ADVERTISEMENT

കോരുത്തോട് ∙ മൂഴിക്കലിൽ വീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ കടിച്ചുകീറി കൊന്ന നിലയിൽ കണ്ടെത്തി. വെള്ളപ്ലാക്കൽ സിനുവിന്റെ വീട്ടിലാണ് സംഭവം. വന്യജീവി ആക്രമണമാണെന്ന് ഉറപ്പായതോടെ വനം വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു. നായയുടെ ശരീരത്തിന്റെ പകുതി ഭാഗം ഭക്ഷിച്ച നിലയിലാണ് കണ്ടത്. പുലി ആക്രമിച്ചതാണോയെന്നു സംശയിക്കുന്നു. ശബരിമല വനം അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ പശുക്കളെയും വളർത്തുനായയെയും വന് മൃഗങ്ങൾ ആക്രമിക്കുന്നത് പതിവായി.

എന്നാൽ മൂഴിക്കൽ പ്രദേശത്ത് ഇതാദ്യമാണ്. കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി, കണ്ടങ്കയം, പെരുവന്താനം പഞ്ചായത്തിലെ ടിആർആൻഡ്ടി എസ്റ്റേറ്റ്, ചെന്നാപ്പാറ, കടമാൻകുളം, കുപ്പക്കയം എന്നിവിടങ്ങളിൽ 10 പശുക്കളും 15 നായ്ക്കളും ആക്രമണത്തിന് ഇരയായി ചത്തു. 

ടിആർആൻഡ്ടി എസ്റ്റേറ്റിന്റെ പല പ്രദേശങ്ങളിലും തൊഴിലാളികൾ പുലിയെ കണ്ടെന്നു പറഞ്ഞതോടെ ക്യാമറ സ്ഥാപിച്ചെങ്കിലും ദൃശ്യങ്ങൾ ലഭ്യമായില്ല. വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടതോടെ പുലിയെ പിടിക്കാൻ കൂടും സ്ഥാപിച്ചെങ്കിലും പ്രയോജനപ്പെട്ടില്ല. വനാതിർത്തി ഗ്രാമങ്ങളിലെ ആളുകൾ ഭീതിയിലാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com