ഇന്നു ഗാന്ധി ജയന്തി: ഗാന്ധി ഓർമകളിൽ വൈക്കം

1. വൈക്കം സത്യഗ്രഹ സ്മാരക മ്യൂസിയത്തിന് സമീപത്തെ ഗാന്ധി പ്രതിമ., 2. വൈക്കം അയ്യർ കുളങ്ങര ഗാന്ധി സ്മൃതി മന്ദിരത്തിലെ ഗാന്ധി പ്രതിമ.
SHARE

വൈക്കം ∙ ഇന്ന് ഗാന്ധിജയന്തി. വൈക്കത്തെ ഗാന്ധി പ്രതിമകൾക്ക് പ്രൗഢി ഏറെയുണ്ട്. ഗാന്ധിജിയുടെ സ്മരണകൾ ഏറെയുള്ള മണ്ണാണ് വൈക്കം. വൈക്കം സത്യഗ്രഹത്തിൽ മാർഗ ദർശിയാകാൻ എത്തിയ ഗാന്ധിജിയുടെ സ്മരണയ്ക്കായാണ് ഗാന്ധി പ്രതിമകൾ നിർമിച്ചത്.

സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം, ഗാന്ധി പ്രതിമ

ബോട്ട് ജെട്ടിക്ക് സമീപമായി സംസ്ഥാന പുരാരേഖാ വകുപ്പിന്റെ കീഴിൽ 45 ലക്ഷം രൂപ മുടക്കി നിർമിച്ച ഗാന്ധി പ്രതിമ 2015 ഓഗസ്റ്റ് 23ന് ഉമ്മൻ‌ ചാണ്ടി നാടിന് സമർപ്പിച്ചു. ഇതിന് സമീപത്തായി സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയവും സ്ഥിതി ചെയ്യുന്നു. 1.8 കോടി രൂപ ചെലവിട്ടാണ് മ്യൂസിയം നിർമിച്ചത്. 2020 ജനുവരി 21ന് മ്യൂസിയം ജനങ്ങൾക്കായി തുറന്നു കൊടുത്തു. ഗാന്ധിജിയുമായി ബന്ധപ്പെട്ട ഫോട്ടോകളും ചരിത്ര രേഖകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്കൂൾ വിദ്യാർഥികൾക്കും സന്ദർശകർക്കുമായി വിഡിയോ പ്രദർശനവും ഇവിടെയുണ്ട്. 

ഗാന്ധി സ്മൃതി മന്ദിരം, ഗാന്ധി സ്മൃതി ഭവൻ ട്രസ്റ്റ്

ഗാന്ധിയനായ കലാദർപ്പണം രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ 2013 ഡിസംബർ 20ന് വൈക്കം നഗരസഭാ സമുച്ചയത്തിന് മുൻപിൽ ഓഫിസ് ഉൾപ്പെടെ ഗാന്ധി സ്മൃതി ഭവൻ ട്രസ്റ്റ് രൂപീകരിച്ചു. ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ 2017ൽ അയ്യർ കുളങ്ങരയിലെ 12 സെന്റ് പുരയിടത്തിൽ ഗാന്ധി സ്മൃതി മന്ദിരം പണികഴിപ്പിച്ചു. ഇവിടെ 9 അടിയോളം ഉയരത്തിൽ നിർമിച്ച ഗാന്ധി പ്രതിമ, 2017 ജൂലൈ 30ന് ആർ.രാമചന്ദ്രൻ നായർ അനാഛാദനം ചെയ്തു.

ഗാന്ധി ജയന്തി, രക്തസാക്ഷി ദിനം, ഗാന്ധിജി ആദ്യമായി വൈക്കത്ത് എത്തിയ ദിനമായ മാർച്ച് 9 എന്നീ ദിവസങ്ങളിൽ ഇവിടെ അനുസ്മരണ യോഗം, വിവിധ ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാറുണ്ട്. ഇന്ന് രാവിലെ 10ന് ഗാന്ധി സ്മൃതി മന്ദിരത്തിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും നടത്തും. കൂടാതെ വൈക്കം അർബൻ ബാങ്കിന് മുൻപിലും ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}